കെ.എസ്.ഡി.പിയുടെ നോണ്‍ ബീറ്റലാക്ടം ഫാക്ടറി നിർമാണം മേയിൽ പൂർത്തീകരിക്കും -മന്ത്രി ആലപ്പുഴ: കെ.എസ്.ഡി.പിയുടെ നോണ്‍ ബീറ്റലാക്ടം ഫാക്ടറി നിർമാണം മേയിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഫാക്ടറിയിലേക്കുള്ള യന്ത്രങ്ങൾ വന്നുതുടങ്ങി. മാർച്ച് അവസാനത്തോടെ നിർമാണം പൂർത്തീകരിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. പാനലിങ്ങിന് കാരാര്‍ ഏറ്റെടുത്തയാള്‍ പിന്മാറിയതോടെയാണ് ലക്ഷ്യം തെറ്റിയത്. 50,000 ചതുരശ്രയടിയിലാണ് പുതിയ ഫാക്ടറി കെട്ടിടം നിർമിക്കുന്നത്. സര്‍വിസ് ഫ്ലോര്‍ അടക്കം നാല് നിലകളാണ് ഉണ്ടാവുക. ഫാക്ടറി കമീഷന്‍ ചെയ്യുന്നതോടെ കെ.എസ്.ഡി.പിയുടെ വാര്‍ഷിക വരുമാനം 75 കോടിയില്‍നിന്ന് 200 കോടി രൂപയായി ഉയരുമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. മേയിൽതന്നെ അടുത്ത യൂനിറ്റ് ഇന്ജെക്ടബിള്സിെൻറ നിർമാണവും ആരംഭിക്കും. സംസ്ഥാന മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ കൂടുതല്‍ മരുന്നുകള്‍ വാങ്ങുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. മരുന്നുകൾ വാങ്ങാൻ കര്‍ണാടക സര്‍ക്കാറിൽനിന്ന് ഓർഡർ ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാറും ഓര്‍ഡര്‍ നല്‍കുമെന്നാണ് പ്രതീക്ഷ. തെലങ്കാനയും ആന്ധ്രയും നേരേത്തതന്നെ മരുന്നുകള്‍ വാങ്ങുന്നുണ്ട്. കെ.എസ്.ഡി.പിക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയതിനാല്‍ ആഫ്രിക്കന്‍ മരുന്ന് കമ്പോളവും ലക്ഷ്യമിടുന്നുെണ്ടന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.