സേനകളിൽ ഉയരമുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം -ടോള്‍ മെന്‍ അസോസിയേഷന്‍ അങ്കമാലി: ആറടിയിലധികം ഉയരമുള്ള 50 വയസ്സ് കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ ചികിത്സ സഹായ പദ്ധതി ഏര്‍പ്പെടുത്തണമെന്ന് കേരള ടോള്‍മെന്‍ അസോസിയേഷൻ (ടി.എം.എ) 19ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പൊലീസിലും മറ്റ് സേനകളിലും ഉയരമുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ഉയരം കൂടിയവര്‍ ജീവിതത്തിൽ നിരവധി ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഇവരുടെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ സംവിധാനം ഒരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എല്‍.എഫ് ജങ്ഷനില്‍നിന്ന് ആരംഭിച്ച ട്രാഫിക് ബോധവത്കരണ റാലി റൂറല്‍ എസ്.പി എ.വി. ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്തു. അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം അസോസിയേഷന്‍ സീനിയര്‍ മെംബറും സിനിമ താരവുമായ ക്യാപ്റ്റന്‍ രാജു ഉദ്ഘാടനം ചെയ്തു. സെക്യൂരിറ്റി ഫോയ്സില്‍ ജില്ലതലത്തില്‍ മികവ് പുലര്‍ത്തിയ സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങൾക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ ചടങ്ങില്‍ ആം ആദ്മി പാർട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ സമ്മാനിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് ൈടഗ്രീസ് ആൻറണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് രാജേഷ് വള്ളിവട്ടം, ട്രഷറര്‍ സുഹൈല്‍ ഹസന്‍, കമ്മിറ്റി അംഗങ്ങളായ രാകേഷ് പനങ്ങാട്, എം.അബ്ദുൽ ഹക്കീം, ജിബിന്‍ ജോസഫ്, സുബിന്‍ തങ്കച്ചന്‍, എ.കെ. സൈനുല്‍ ആബിദ്, ജില്ല സെക്രട്ടറി കെ.എ. സിന്‍േറാ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ ജില്ല പ്രസിഡൻറ് ബിജു ബാലകൃഷ്ണന്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി ലൈജു പുത്തന്‍വേലിക്കര നന്ദിയും പറഞ്ഞു. ടോള്‍ വിമൻ അസോസിയേഷന്‍ സംസ്ഥാന പ്രതിനിധികളായ പ്രീതാ ചന്ദ്രന്‍, അഗ്നിമിത്ര, സഫ്ന സന എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.