ആദിവാസി ജീവിതത്തിെൻറ നേർചിത്രവുമായി ഗോത്രക്കാഴ്ച

കൊച്ചി: കാടിന് നടുക്ക് കാലത്തി​െൻറ വികസനങ്ങൾക്ക് അടിപ്പെടാത്ത ഒരു ജനത. അവിടെ പുല്ലുമേഞ്ഞ വീടുകൾ, വനവിഭവങ്ങൾ ശേഖരിച്ച് ജീവിതം തള്ളിനീക്കുന്ന ആളുകൾ, അവരുടെ സംസ്കാരം, കൃഷി, ജീവിതരീതികൾ ഇവയെല്ലാം കാൻവാസിലാക്കി വിദ്യാർഥികൾ പ്രദർശനത്തിനെത്തിച്ചപ്പോൾ വയനാട്ടിലെ അപ്പപ്പാറ ആദിവാസി സമൂഹത്തി​െൻറ നേർചിത്രമാണ് ദർബാർഹാൾ ആർട്ട് ഗാലറിയിൽ ദൃശ്യമായത്. അവിടെ കണ്ട നിഷ്കളങ്കമായ കുട്ടികളുടെ മുഖം ജീവൻ തുടിക്കുന്ന ചിത്രങ്ങളായി വിദ്യാർഥികൾ വരച്ചിട്ടു. കാട്ടിനുള്ളിലെ വിശാലമായ പുല്ലുമേഞ്ഞ ആദിവാസി വിഭാഗത്തി​െൻറ തറവാടും കൃഷി നശിപ്പിക്കാനെത്തുന്ന വന്യജീവികളെ തുരത്താൻ ഉയരത്തിൽ സ്ഥാപിച്ച ഏറുമാടവുമെല്ലാം നേരിട്ടെത്തി കണ്ട് മനസ്സിലാക്കിയത് ആദ്യം മനസ്സിലും പിന്നീട് കാൻവാസിലും വരച്ചിടുകയായിരുന്നു എസ്.സി.എം.എസ് സ്‌കൂള്‍ ഓഫ് ആർകിടെക്ചറിലെ വിദ്യാർഥികൾ. ഡോക്യുമെേൻറഷ​െൻറ ഭാഗമായി 38 വിദ്യാർഥികളും അഞ്ച് അധ്യാപകരും ചേർന്നാണ് യാത്ര നടത്തിയത്. അടിയാന്‍, കാട്ടുനായ്ക്കര്‍, ഗൗഡ എന്നീ വിഭാഗങ്ങളെയാണ് വിദ്യാര്‍ഥികള്‍ പഠനവിധേയമാക്കിയത്. വിദ്യാര്‍ഥികള്‍ കാമറയില്‍ പകര്‍ത്തിയ 40 ഫോട്ടോയും വരച്ച അറുപതോളം ചിത്രങ്ങളുമാണ് 'ഗോത്രക്കാഴ്ച' എന്ന പ്രദര്‍ശനത്തിലുള്ളത്. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും ജീവിതരീതിയിൽ കാര്യമായ മാറ്റം വരുത്താൻ ആഗ്രഹിക്കാത്ത വിഭാഗങ്ങളെയാണ് ചിത്രങ്ങളിലൂടെ കാണാൻ കഴിയുക. വന്യജീവി ആക്രമണം ഭയന്ന് കഴിയുന്ന കുട്ടികളെയും ചിത്രങ്ങളിലൂടെ കാണാം. കൃഷിരീതികൾ, വീടുകളുടെ നിർമാണശൈലി, സംസ്കാരം, കല തുടങ്ങിയ എല്ലാ കാര്യങ്ങളും ചിത്രങ്ങളായി പരിണമിച്ചിരിക്കുന്നു. ഇവരുടെ വീടുകൾ, ചുറ്റുപാട്, കൃഷിസ്ഥലങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങി ഓരോ മേഖലയുടെയും സൈറ്റ് മാപ്പ് ചിത്രീകരണവും വിദ്യാർഥികൾ തയാറാക്കിയിട്ടുണ്ട്. ഓരോ കാലഘട്ടത്തിലെയും മൂന്ന് വിഭാഗങ്ങളിലെയും ആളുകളുടെ രൂപവും വസ്ത്രധാരണവുമെല്ലാം ചിത്രങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. വ്യത്യസ്ത അനുഭവം തങ്ങൾക്ക് സമ്മാനിച്ച ദിവസങ്ങളെ ജനങ്ങൾക്കുവേണ്ടി ദൃശ്യവത്കരിച്ച് ഒരിക്കലും വിസ്മരിക്കപ്പെടാത്ത പ്രവർത്തനമായി മാറ്റുകയാണ് വിദ്യാർഥികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.