കുറത്തികാട്​ പൊതുമാർക്കറ്റ്​ പ്രവർത്തനം നിലച്ചു

മാവേലിക്കര: ഓണാട്ടുകരയുടെ കാർഷിക പുരോഗതിക്ക് താങ്ങായിരുന്ന മാവേലിക്കര കുറത്തികാട് മാർക്കറ്റ് അധികൃതരുടെ അനാസ്ഥ മൂലം നിലച്ച നിലയിൽ. 1965ൽ ആണ് ഇവിടെ മാർക്കറ്റ് സ്ഥാപിച്ചത്. തെക്കൻ ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽനിന്നും ഇവിടേക്ക് കച്ചവട സാധനങ്ങൾ എത്തിയിരുന്നു. ഓണാട്ടുകരയുടെ ഉൽപന്നങ്ങളായ കപ്പ, നെല്ല്, മാങ്ങ, തേങ്ങ, പച്ചക്കറികൾ എന്നിവ ഇവിടെ ഏറെ വിറ്റഴിച്ചിരുന്നു. മാർക്കറ്റി​െൻറ ദുഃസ്ഥിതി ആരംഭിക്കുന്നത് ഒരുമാസം മുമ്പാണ്. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന മത്സ്യ മാർക്കറ്റ് പഞ്ചായത്ത് അധികൃതർ തൊട്ടടുത്ത ജങ്ഷനിലേക്ക് മാറ്റി. ഇതിനെതിരെ സംരക്ഷണ സമിതി രൂപവത്കരിച്ച് സമരപരിപാടികൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ബ്ലോക്ക് പഞ്ചായത്തി​െൻറ നേതൃത്വത്തിൽ മാർക്കറ്റിനുള്ളിൽ ജൈവ സംസ്കരണ പ്ലാൻറ് സ്ഥാപിച്ചെങ്കിലും ഉദ്ഘാടനം കാത്ത് മൂന്നുമാസമായി കഴിയുന്നു. കുടുംബശ്രീ യൂനിറ്റുകളുടെ സഹകരണത്തോടെ പ്ലാൻറ് പ്രവർത്തിപ്പിക്കാനാണ് പദ്ധതിയിട്ടത്. മാർക്കറ്റിനുള്ളിൽ രണ്ട് സ്ഥലങ്ങളിലായി ഇതി​െൻറ നിർമാണം പൂർത്തിയായി കഴിഞ്ഞു. മാർക്കറ്റിനുള്ളിലെ സ്ഥലം ഇപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്. ജീവിക്കാൻ മറ്റ് മാർഗങ്ങളില്ലാത്ത വയോധികരായ വ്യാപാരികളാണ് അധികവും. 35 വർഷം മുമ്പ് പണി തീർത്ത പഞ്ചായത്തുവക കെട്ടിടവും 2002ൽ ബ്ലോക്ക് പഞ്ചായത്തി​െൻറ നേതൃത്വത്തിൽ നിർമിച്ച കടമുറികളും ശൂന്യമായ അവസ്ഥയിലാണ്. ഒരു മുറിയിൽ പ്രവർത്തിക്കുന്ന റേഷൻ കടയും തുടക്കകാലം മുതൽ ചെറുകിട കച്ചവടം നടത്തുന്ന രണ്ട് വയോധികരും ഒരു മാംസ കച്ചവടവുമായി മാർക്കറ്റി​െൻറ പ്രവർത്തനം ചുരുങ്ങി. ഒരു പ്രദേശത്തി​െൻറയാകെ കാർഷിക പുരോഗതിക്ക് തണലായി നിന്നിരുന്ന കുറത്തികാട് പൊതുമാർക്കറ്റി​െൻറ സംരക്ഷണം ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾക്ക് ഒരുങ്ങുകയാണ് സംരക്ഷണ സമിതി പ്രവർത്തകർ. പരിപാടികൾ ഇന്ന് ആലപ്പുഴ മുല്ലക്കൽ പുളിമൂട്ടിൽ േട്രഡ് സ​െൻറർ: വേൾഡ് ഡ്രാമാറ്റിക് സ്റ്റഡി സ​െൻറർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടി​െൻറ ഭരതൻ സ്മാരക ഹ്രസ്വസിനിമ പുരസ്കാര സമർപ്പണം -വൈകു. 3.00 അമ്പലപ്പുഴ ടൗൺഹാൾ: കേരള ലാൻറ് കമീഷൻ ഏജൻറ്സ് അസോസിയേഷൻ ജില്ല കൺെവൻഷനും വെബ്സൈറ്റ് ഉദ്ഘാടനവും. മന്ത്രി ജി. സുധാകരൻ -വൈകു. 4.00 പറവൂർ ഇ.എം.എസ് കമ്യൂണിറ്റി ഹാൾ: മത്സ്യത്തൊഴിലാളി ഭവനപദ്ധതിയുടെ ഭൂരേഖ കൈമാറ്റവും ആദ്യഗഡു വിതരണവും. മന്ത്രി ജി. സുധാകരൻ -രാവിലെ 10.00 കാട്ടൂർ ലയോള ഹാൾ: മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ -രാവിലെ 10.00 അരൂർ വട്ടക്കേരിൽ ഘണ്ടാകർണ ക്ഷേത്രം: ഉത്സവം. ഭസ്മക്കുളം -രാവിലെ 10.00 പാണാവള്ളി അംബികാവിലാസം അരയങ്കാവ് ദേവീക്ഷേത്രം: ഉത്സവം. കാഴ്ചശ്രീബലി -രാവിലെ 8.30, പ്രതിഭകളെ ആദരിക്കൽ -വൈകു. 4.00, നാടകം -രാത്രി 12.00 ചേർത്തല എന്‍.എസ്.എസ് യൂനിയന്‍ ഹാൾ: ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ് വനിത യൂനിയ​െൻറ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിത ദിനാചരണവും വനിത പ്രവര്‍ത്തക സമ്മേളനവും -ഉച്ച. 2.00 ചെങ്ങന്നൂർ വൈ.എം.സി.എ ഒാഡിറ്റോറിയം: ഫെസ്റ്റ് ജീവകാരുണ്യനിധിയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സ ക്യാമ്പ് -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.