എൻജിനീയറിങ് വിദ്യാർഥികളുടെ മോട്ടോർ ഷോ ജനശ്രദ്ധ ആകർഷിക്കുന്നു

ആലപ്പുഴ: വാഹനപ്രേമികൾക്ക് പുത്തൻ അറിവ് പകർന്ന് പുന്നപ്ര കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മ​െൻറിലെ മെക്കാനിക്കൽ വിഭാഗം ഒരുക്കിയ മോട്ടോർ വാഹന പ്രദർശനം ജനശ്രദ്ധ ആകർഷിക്കുന്നു. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ ആരംഭിച്ച പ്രദർശനം നഗരസഭ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. വിദേശ നിർമിത വാഹനങ്ങളും മോട്ടോർ ഷോയിൽ സംഘാടകർ എത്തിച്ചത് കാണികൾക്ക് പുത്തൻ അറിവ് സമ്മാനിച്ചു. കോളജി​െൻറ 10ാം വാർഷികത്തി​െൻറ ഭാഗമായാണ് ഇത്തരമൊരു മോട്ടോർ ഷോ സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് വകുപ്പ് മേധാവി ഡോ. ജെ. ദിലീപ് ലാൽ പറഞ്ഞു. വിേൻറജ് കാറുകൾ, ബൈക്കുകൾ, സൂപ്പർ മോഡിഫൈഡ് ബുള്ളറ്റ് തുടങ്ങിയ 30 വാഹനങ്ങളാണ് പ്രദർശനത്തിൽ. കോളജിലെ മെക്കാനിക്കൽ വിഭാഗത്തിലെ 240 വിദ്യാർഥികളും 20 അധ്യാപകരും പരിശ്രമിച്ചാണ് വകുപ്പ് മേധാവിയുടെ ആശയം സഫലമാക്കിയത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെ പ്രദർശനം സമാപിക്കും. വരും വർഷങ്ങളിൽ വിദ്യാർഥികൾ രൂപകൽപന ചെയ്ത വാഹനങ്ങളും പ്രദർശനത്തിന് എത്തിക്കാൻ സംഘാടകർ ലക്ഷ്യമിടുന്നുണ്ട്. കുടുംബശ്രീ 20ാം ആണ്ടിൽ; ഏകദിന എഴുത്ത് ശില്‍പശാല നടത്തി ആലപ്പുഴ: സംസ്ഥാനത്ത് കുടുംബശ്രീ മിഷന്‍ 20 വര്‍ഷം പൂര്‍ത്തിയാക്കി. ഇതി​െൻറ ഭാഗമായി സംസ്ഥാനതലത്തില്‍ ഓര്‍മപ്പുസ്തകം തയാറാക്കുന്നതിന് ജില്ലതലത്തില്‍ ഏകദിന എഴുത്ത് ശില്‍പശാല സംഘടിപ്പിച്ചു. സ്വന്തം ജീവിതാനുഭവത്തില്‍നിന്ന് ഉണ്ടായ സാഹിത്യത്തെ ആധുനികസമൂഹം മൂല്യബോധത്തോടെയാണ് നോക്കിക്കാണുന്നതെന്ന് സാഹിത്യകാരൻ കാവാലം ബാലചന്ദ്രന്‍ പറഞ്ഞു. അമ്പലപ്പുഴ തകഴി സ്മാരകത്തില്‍ നടന്ന ഏകദിന എഴുത്ത് ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതസിദ്ധമായ ഭാഷശൈലിയാണ് എന്നും സാഹിത്യത്തിന് ജീവന്‍ നല്‍കിയത്. ഓര്‍മപ്പുസ്തകത്തിന് അനുഭവക്കുറിപ്പുകള്‍ തയാറാക്കി നല്‍കുമ്പോഴും തികച്ചും സാധാരണമായ ഭാഷശൈലി ഉപയോഗിക്കാന്‍ സാധിക്കണം. കുടുംബശ്രീ ജില്ല മിഷ​െൻറ നേതൃത്വത്തില്‍ ജില്ലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സൻമാര്‍, മുന്‍ ചെയര്‍പേഴ്‌സൻമാര്‍, ആദ്യകാല അയല്‍ക്കൂട്ട പ്രവര്‍ത്തകര്‍, ജില്ലയിലെ മികച്ച സംരംഭകര്‍, കല-സാഹിത്യ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍, ജെൻഡര്‍ ടീം അംഗങ്ങള്‍ എന്നിവരാണ് തങ്ങളുടെ അനുഭവങ്ങള്‍ എഴുതാനെത്തിയത്. കുടുംബശ്രീ പ്രവര്‍ത്തകയെന്ന നിലയില്‍ നടപ്പാക്കിയ പദ്ധതികള്‍, തങ്ങളുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ എന്നിവയുള്‍ക്കൊള്ളുന്ന ഓര്‍മക്കുറിപ്പുകളാണ് ശില്‍പശാലയില്‍ പങ്കെടുത്തവര്‍ എഴുതി നല്‍കിയത്. സംസ്ഥാന കുടുംബശ്രീ മിഷന്‍ പി.ആര്‍.ഒ ജയന്തി നരേന്ദ്രന്‍, അസി. ജില്ല മിഷന്‍ കോഒാഡിനേറ്റര്‍ കെ.ബി. അജയകുമാര്‍, ജില്ല പ്രോഗ്രാം മാനേജര്‍ അനു ഗോപി, ബ്ലോക്ക് കോഓഡിനേറ്റര്‍ സലീന സലീം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.