അക്രമ രാഷ്ട്രീയവും വര്‍ഗീയ രാഷ്ട്രീയവും ജനാധിപത്യത്തിന് ആപത്ത് -ഷാനിമോള്‍ ഉസ്മാന്‍ ചെങ്ങന്നൂര്‍: അക്രമ രാഷ്ട്രീയവും വര്‍ഗീയ രാഷ്ട്രീയവും ജനാധിപത്യത്തിന് ഒരേപോലെ ആപത്താണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. യു.ഡി.എഫ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എൻജിനീയറിങ് കോളജ് ജങ്ഷനില്‍ നടന്ന രാപകല്‍ സമര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ദേശീയതലത്തില്‍ ബി.ജെ.പിയുടെയും സംസ്ഥാനതലത്തില്‍ സി.പി.എമ്മിെൻറയും ജനവിരുദ്ധ നയങ്ങളും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളും സമൂഹം തിരിച്ചറിയണം. ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഭയപ്പെടുന്ന സി.പി.എം നിലപാട് കൊലപാതകത്തിൽ പാര്‍ട്ടി നേതൃത്വത്തിെൻറ അടക്കമുള്ളവരുടെ പരസ്യ കുറ്റസമ്മതമാണ്. കൊലപാതക രാഷ്ട്രീയത്തില്‍ സി.പി.എമ്മും ബി.ജെ.പിയും ഒരേ തൂവല്‍പക്ഷികളാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നിലപാടുകളില്‍ കനത്ത പ്രതിഷേധമുള്ള ജനാധിപത്യ വിശ്വാസികള്‍ ഐക്യജനാധിപത്യ മുന്നണിയോടൊപ്പം ചേരുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണുന്നത്. ആസന്നമായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വമ്പിച്ച വിജയം നേടുമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ എം.മുരളി, കണ്‍വീനര്‍ ബി. രാജശേഖരന്‍, എ.ഐ.സി.സി അംഗം കെ.എന്‍. വിശ്വനാഥന്‍, മാന്നാര്‍ അബ്ദുൽ ലത്തീഫ്, ഡി. വിജയകുമാര്‍, എബി കുര്യാക്കോസ്, സുനില്‍ പി.ഉമ്മന്‍, മുസ്ലീം ലീഗ് ജില്ല പ്രസിഡൻറ് എ.എം.നസീര്‍, പി.വി. ജോണ്‍, രാധേഷ് കണ്ണന്നൂര്‍, തോമസ് ചാക്കോ, കെ. ദേവദാസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.