ലഹരി ഗുളികകളുമായി തമിഴ്​നാട്​ സ്വദേശികൾ അറസ്​റ്റിൽ

കൊച്ചി: തമിഴ്നാട്ടിലെ മധുരയിൽനിന്ന് നഗരത്തിലെ കോളജ് കാമ്പസുകളിൽ വിൽപനക്ക് കൊണ്ടുവന്ന ലഹരി ഗുളികകളുമായി രണ്ടുപേർ പിടിയിൽ. തമിഴ്നാട്ടിലെ തേനി സോളമൻ അയ്യർ കോവിൽ തെരുവിൽ മണികുമാർ (24), നിറൈപാണ്ഡ്യൻ േകാവിൽ വളപ്പിൽ മുരളീധരൻ (49)എന്നിവരെയാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് എറണാകുളം എക്സൈസ് സി.െഎ ടി.എസ്. ശശികുമാർ അറസ്റ്റ് ചെയ്തത്. 327 ഗുളികകളാണ് പ്രതികളിൽനിന്ന് കണ്ടെടുത്തത്. 30 ഗുളികകൾ അടങ്ങിയ ഒരുസ്ട്രിപ്പിന് 10,000 മുതൽ 20,000രൂപ വരെ ഇൗടാക്കുമെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ.എ. നെൽസ​െൻറ നിർദേശാനുസരണം നടത്തിയ റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ റോയി ജയിംസ്, പ്രിവൻറിവ് ഒാഫിസർമാരായ സി.കെ. മധു, ജയരാമൻ, സത്യനാരായണൻ, എക്സൈസ് കമീഷണറുടെ സ്ക്വാഡ് അംഗമായ സതീഷ് ബാബു, സിവിൽ എക്സൈസ് ഒാഫിസർമാരായ ശരത്കുമാർ, മുനീർ, ദിലീപ് പരമേശ്വരൻ, രാജീവ്, ജയകുമാർ, ജോബ് ആഷ്ലി, ഡ്രൈവർ സുനിൽ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.