ആലുവ: ഓട്ടോറിക്ഷ യാത്രക്കാരിയെ മർദിച്ച സംഭവത്തിൽ പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവർ കീഴടങ്ങി. കുട്ടമശ്ശേരി കുന്നശ്ശേരിപള്ളം വീട്ടിൽ അബ്‌ദുൽ ലത്തീഫാണ് (40) ആലുവ ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷനിൽ വെള്ളിയാഴ്ച ഉച്ചയോടെ കീഴടങ്ങിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനും കൈയേറ്റം ചെയ്തതിനും സെക്ഷൻ 324, 323, 325, 294 ബി പ്രകാരമാണ് കേസ്. വ്യാഴാഴ്ച പല സ്‌ഥലത്തും പ്രതിയെ പൊലീസ് തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിെട, യാത്രക്കാരി മർദിച്ചെന്ന പരാതിയുമായി പ്രതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. രക്ഷയില്ലെന്ന് കണ്ടാണ് ഇയാൾ പിന്നീട് കീഴടങ്ങിയത്. വ്യാഴാഴ്ച ആലുവ നഗരത്തിലാണ് സംഭവം. ആലങ്ങാട് കളപ്പറമ്പിൽ ജോസഫിെൻറ ഭാര്യ നീതയെയാണ് (37) മർദിച്ചത്. ആലുവ ബൈപാസിൽനിന്ന് റെയിൽവേ സ്‌റ്റേഷനിലേക്കാണ് നീത ഓട്ടം വിളിച്ചത്. സ്‌റ്റേഷനിലെത്തിയപ്പോൾ 40 രൂപ കൂലി ആവശ്യപ്പെട്ടു. ചില്ലറ 35 രൂപയാണ് ഉണ്ടായിരുന്നത്. 40 രൂപ വേണമെന്ന് ഡ്രൈവർ വാശി പിടിച്ചതോടെ നീത 500 രൂപ നൽകി. ചില്ലറ മാറിയശേഷം ഡ്രൈവർ 450 രൂപ തിരികെ നൽകി. ബാക്കി 10 രൂപ കൂടി തരണമെന്ന് നീത പറഞ്ഞതോടെ ഡ്രൈവർ അസഭ്യവർഷം തുടങ്ങി. പ്രതിയെ യാത്രക്കാരി സ്‌റ്റേഷനിലെത്തി തിരിച്ചറിഞ്ഞു. തുടർന്ന് അതിക്രമം നടന്ന ആലുവ ജീവാസ് സ്കൂൾ കോമ്പൗണ്ടിൽ എത്തിച്ചപ്പോൾ യുവതിയുടെ കമ്മലിെൻറ പകുതിഭാഗം അവിടെനിന്ന് കിട്ടി. ബൈപാസിലെ ഓട്ടോറിക്ഷ ഡ്രൈവറായ അബ്‌ദുൽ ലത്തീഫ് യാത്രക്കൂലി നൽകുന്നതിന് ചില്ലറ ഇല്ലാതിരുന്നതുമായി ബന്ധപ്പെട്ടാണ് വീട്ടമ്മയുമായി തർക്കം തുടങ്ങിയത്. പിന്നീട് നീതയെ ജീവാസ് സ്കൂളിന് സമീപം മർദിക്കുകയായിരുന്നു. മുഖത്തിന് പരിക്കേറ്റ നീതയുടെ മുന്നിലെ പല്ലും ഇളകി. വനിത ദിനത്തിൽ ആലുവ ഈസ്‌റ്റ് സ്റ്റേഷെൻറ ചുമതല വനിത എസ്.എച്ച്.ഒക്കായിരുന്നു. വനിതകളുടെ നിയന്ത്രണത്തിൽ പ്രവർത്തനം നടത്തുന്നതിനിടയിലാണ് സ്‌റ്റേഷന് വിളിപ്പാടകലെ അതിക്രമം നടന്നത്. അതിനാൽതന്നെ പൊലീസ് അതിഗൗരവമായാണ് കേസ് കൈകാര്യം ചെയ്തത്. പരാതി ലഭിച്ചയുടൻ പൊലീസ് വാഹനത്തെയും ഡ്രൈവറെയും കുറിച്ചും വിവരം ശേഖരിച്ചിരുന്നു. ഇതേതുടർന്ന് ഡ്രൈവറോട് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെെട്ടങ്കിലും ഫോൺ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.