കോസ്​റ്റൽ റഡാർ സ്​റ്റേഷൻ സ്ഥാപിക്കും ^കേന്ദ്രമന്ത്രി നിർമല സീതാരാമൻ

കോസ്റ്റൽ റഡാർ സ്റ്റേഷൻ സ്ഥാപിക്കും -കേന്ദ്രമന്ത്രി നിർമല സീതാരാമൻ ആലപ്പുഴ: തീരദേശ സുരക്ഷ ശക്തമാക്കുന്നതി​െൻറ ഭാഗമായി കപ്പൽ, ബോട്ട് ഗതാഗതം നിരീക്ഷിക്കുന്നതിന് ആലപ്പുഴയിൽ കോസ്റ്റൽ റഡാർ സ്റ്റേഷൻ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ആലപ്പുഴയിൽ പ്രത്യേകം കോസ്റ്റ് ഗാർഡ് യൂനിറ്റ് സ്ഥാപിക്കണമെന്ന കെ.സി. വേണുഗോപാൽ എം.പിയുടെ നിവേദനത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രകൃതിദുരന്തങ്ങളും അപകടങ്ങളും സംഭവിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ കാര്യക്ഷമമായും വേഗത്തിലും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും തീരദേശ സുരക്ഷ ശക്തമാക്കാനും റഡാർ സ്റ്റേഷൻ വേണമെന്നതായിരുന്നു ആവശ്യം. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നൽകാനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും കാലതാമസം നേരിട്ടെന്ന ആരോപണത്തി​െൻറ പശ്ചാത്തലത്തിലാണ് എം.പി ഇൗ ആവശ്യം ഉന്നയിച്ചത്. കൊച്ചിയിലെയും വിഴിഞ്ഞത്തെയും കോസ്റ്റ് ഗാർഡ് യൂനിറ്റുകളുടെ സമീപമാണ് ആലപ്പുഴയുടെ തീരപ്രദേശം. ഇവിടങ്ങളിൽനിന്ന് സമയാസമയങ്ങളിൽ തീരദേശങ്ങളിൽ ആകാശനിരീക്ഷണം നടത്താൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കടലിലെ അടിയന്തരസാഹചര്യങ്ങളെ നേരിടാൻ ബോട്ടുകൾ ഉൾപ്പെടെ സംവിധാനങ്ങളുള്ള 18 തീരദേശ പൊലീസ് സ്റ്റേഷനുകളും കോസ്റ്റ് ഗാർഡ് സ്റ്റേഷനുകളും പ്രവർത്തനസജ്ജമാണ്. ഇതിൽ രണ്ട് തീരദേശ പൊലീസ് സ്റ്റേഷനുകൾ അർത്തുങ്കലിലും തോട്ടപ്പള്ളിയിലും പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെ ആലപ്പുഴയിൽ പ്രത്യകം കോസ്റ്റ് ഗാർഡ് യൂനിറ്റ് അധികാരപരിധിയെ സംബന്ധിച്ച് കൂടുതൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി മറുപടിയായി അറിയിച്ചു. എന്നാൽ, തീരദേശത്തിന് സമീപം കപ്പൽ, ബോട്ട് ഗതാഗതം നിരീക്ഷിക്കുന്നതിന് ആലപ്പുഴയിൽ പ്രത്യകം കോസ്റ്റൽ റഡാർ സ്റ്റേഷൻ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മദ്യപരിശോധനക്ക് അധികാരം പുനഃസ്ഥാപിക്കണം -മദ്യവിരുദ്ധ മുന്നണി ആലപ്പുഴ: എക്‌സൈസ് ഉദ്യോഗസ്ഥർ പരിശോധനയിൽ പിടിക്കുന്ന മദ്യവുമായി ബന്ധപ്പെട്ട നിയമവിരുദ്ധ കാര്യങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്യാൻ മേലധികാരികളുടെ അനുവാദം വാങ്ങണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ല കമ്മിറ്റി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. മദ്യക്കച്ചവടത്തിനെതിരെ വിപുല സമരപരിപാടികള്‍ക്ക് സംസ്ഥാനതലത്തില്‍ രൂപം കൊടുക്കുമ്പോള്‍ ജില്ലതലത്തിലും സമരപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ യോഗം തീരുമാനിച്ചു. സമരപരിപാടികള്‍ വിശദീകരിക്കാന്‍ പ്രവര്‍ത്തകയോഗം 12ന് വൈകീട്ട് 3.30ന് ആലപ്പുഴ എസ്.എം.ജെ ഓഡിറ്റോറിയത്തില്‍ ചേരാനും നിശ്ചയിച്ചു. ജില്ല പ്രസിഡൻറ് എം.ഡി. സലീം അധ്യക്ഷത വഹിച്ചു. ബേബി പാറക്കാടന്‍, ജോര്‍ജ് കാരാച്ചിറ, എം.പി. ഗോവിന്ദന്‍കുട്ടി നായര്‍, എസ്. കൃഷ്ണന്‍കുട്ടി, എച്ച്. സുധീര്‍, എം.ജെ. ഉമ്മച്ചന്‍, പി.എ. കുഞ്ഞുമോന്‍, ജേക്കബ് എട്ടുപറയില്‍, ഡി. ശിശുപാലന്‍, ഡി.ഡി. സുനില്‍കുമാര്‍, എ.പി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.