പ്രീത സമരമായി ജ്വലിച്ചു; അധികാരികൾ കണ്ണുതുറന്നു

കളമശ്ശേരി: സഹോദര​െൻറ മരണം സി.ബി.െഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ശ്രീജിത്ത് നടത്തിയ സമരത്തെ ഏറ്റെടുത്ത കേരളം വൈകിമാത്രം അറിഞ്ഞ ഒരു സമരം എറണാകുളം ജില്ലയിലുണ്ട്. സ്വകാര്യ ബാങ്കി​െൻറ വഞ്ചനക്കെതിരെ മരണംവരെ നിരാഹാര സമരം പ്രഖ്യാപിച്ച് സർക്കാറി​െൻറ കണ്ണ് തുറപ്പിച്ച കളമശ്ശേരി കൂനംതൈ മനാത്തുപാടത്ത് ഷാജിയുടെ ഭാര്യ പ്രീതയുടെ നിശ്ചയദാർഢ്യത്തിനും നിർഭയത്വത്തിനും അതുകൊണ്ടുതന്നെ വനിതദിനത്തിൽ തിളക്കമേറെ. എടുക്കാത്ത വായ്പയുടെ പേരിൽ 24 വർഷമാണ് പ്രീതയും ഭർത്താവും വേട്ടയാടപ്പെട്ടത്. മുതൽ അടക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും റിയൽ എസ്റ്റേറ്റ് മാഫിയകൾ വിട്ടില്ല. അധികാരികളും കണ്ണടച്ചു. ജീവിതം ദുരിതപൂർണമായപ്പോഴാണ് ഭർത്താവിനൊപ്പം പ്രീതയും സമരത്തിനിറങ്ങിയത്. പോരാട്ടവീര്യത്തി​െൻറ മാതൃകയായി മാറിയ പ്രീത ഇന്ന് നാടി​െൻറ അഭിമാനമാണ്. സ്വകാര്യ ബാങ്കിൽനിന്ന് രണ്ട് ലക്ഷം രൂപ വായ്പയെടുക്കാൻ ജാമ്യംനിന്ന് സുഹൃത്തിനെ സഹായിച്ചതാണ് ഷാജി. രണ്ടര കോടിയോളം വിലമതിക്കുന്ന സ്വന്തം കിടപ്പാടം ഈട് നൽകി. എന്നാൽ, സുഹൃത്ത് തിരിച്ചടവ് മുടക്കിയതോടെ ബാങ്ക് നിയമനടപടികളിലേക്ക് കടന്നു. മുതലും പലിശയും കൂട്ടുപലിശയും അടക്കം 2.30 കോടി രൂപയുടെ ഊതിവീർപ്പിച്ച കണക്കാണ് ബാങ്ക് അവതരിപ്പിച്ചത്. ബാങ്കിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയും ഉണ്ടായിരുന്നു. ജപ്തിയുടെ തുടർനടപടിയായി ഷാജിയുടെ കിടപ്പാടം 38 ലക്ഷം രൂപക്ക് ലേലത്തിൽ വിറ്റു. ഇതോടെ പ്രായമായ മാതാവ് ഉൾപ്പെട്ട കുടുംബം കുടിയിറക്ക് ഭീഷണിയിലായി. കുടുംബം തെരുവിലേക്ക് വലിച്ചെറിയപ്പെടുമെന്നായതോടെ നാട്ടുകാരുെടയും മനുഷ്യാവകാശ സംഘടനകളുെടയും പിന്തുണയോടെ ഷാജി വീടിന് മുന്നിൽ ചിതയൊരുക്കി സമരം തുടങ്ങി. ഇതിനിടെ, കഴിഞ്ഞ വർഷം മാതാവ് ഹൃദയാഘാതംമൂലം മരിച്ചു. ഭൂമിയിൽ കണ്ണുനട്ട മാഫിയ സംഘത്തി​െൻറ ഭീഷണി തുടർന്നതോടെ 220 ദിവസം വീടിന് മുന്നിൽ ചിതയൊരുക്കി സമരം നടത്തിവന്ന ഭർത്താവിനൊപ്പം പ്രീതയും നിരാഹാരം തുടങ്ങി. നാടി​െൻറ നാനാഭാഗത്തുനിന്നും മനുഷ്യ സ്നേഹികളും രാഷ്ട്രീയ നേതാക്കളും ഫെമിനിസ്റ്റുകളും പിന്തുണയുമായി മാനാത്തുപാടത്തെ വീട്ടിലേക്ക് ഒഴുകി. പരിസ്ഥിതി പ്രവർത്തക മേധ പട്കറും പ്രീതയെ സന്ദർശിച്ചു. ഇതോടെ, സ്ഥലം എം.എൽ.എ വി.കെ. ഇബ്രാഹിംകുഞ്ഞ് വിഷയം നിയമസഭയിൽ ഉന്നയിച്ചു. വിഷയത്തിൽ ഇടപെടാൻ എറണാകുളം കലക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയതിെനത്തുടർന്ന് 19 ദിവസം നീണ്ട നിരാഹാര സമരം പ്രീത ബുധനാഴ്ച പിൻവലിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.