ആലപ്പുഴ: അഭിഭാഷക-അധ്യാപക ദമ്പതികളുടെ പശുവളര്‍ത്തലിലെ താൽപര്യം എത്തിയത് അത്യപൂർവ ഇനമായ കപില പശുവിലാണ്. ആശ്രമ പശുക്കൾ എന്നറിയപ്പെടുന്ന കപില പശുക്കൾ കേരളത്തിൽ കാസർകോട് തീരപ്രദേശങ്ങളിലും കർണാടകയിലും കണ്ടുവരുന്ന കാസർകോട് കുള്ളൻ പശുക്കളിൽനിന്ന് അപൂർവ ലക്ഷണങ്ങളോടെ ഉണ്ടാകുന്നതാണ്. ജോഷി ജേക്കബും ഭാര്യ ഡോ. ബിച്ചു എക്‌സ്. മലയിലും ആലപ്പുഴ തത്തംപള്ളിയില്‍ കൗതുകത്തിനാണ് കപില ഇനം പശുവിനെ വാങ്ങി വളര്‍ത്താന്‍ തുടങ്ങിയത്. ഇന്ത്യന്‍ തനത് വര്‍ഗമായ പശുവിന് ശരാശരി 100 സെൻറീമീറ്റര്‍ മാത്രമെ ഉയരമുള്ളൂ. പുല്ലും വെള്ളവുമാണ് മുഖ്യ ഭക്ഷണം. സപ്തർഷികളിൽെപട്ട കപില മഹർഷിയുടെ കമണ്ഡലുവിലെ പാൽ യാഗവേളയിൽ അസുരന്മാർ തട്ടിത്തെറിപ്പിച്ചപ്പോൾ മഹാമുനി ദിവ്യശക്തിയാൽ സൃഷ്ടിച്ച പശുവാണ് കപില എന്നാണ് ഐതിഹ്യം. കപിലയിനത്തിൽെപട്ട പശുക്കളുടെ വയറിനുള്ളിൽ അപൂർവ ഔഷധഗുണമുള്ളതും സുഗന്ധപൂരിതവുമായ ഗോരോചനം ശേഖരിച്ചുവെക്കുന്നുണ്ടെന്ന് മൃഗസംരക്ഷണ മേഖലയിലെ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. ആരോഗ്യമുള്ള അപൂർവ ഇനം നാടൻ പശുക്കളുടെ പിത്തസഞ്ചിയിൽ കാണപ്പെടുന്ന കല്ലാണ് ഗോരോചനം എന്നറിയപ്പെടുന്നത്. പാലിന് കാസർകോട് ഡ്വാർഫിെനക്കാൾ ഔഷധമൂല്യമുണ്ട്. കപിലയുടെ പാലിൽനിന്നുമുള്ള വെണ്ണ, നെയ്യ്, പാൽക്കട്ടി എന്നിവക്ക് സ്വർണനിറമാണ്. ഈ പശുവിെൻറ പാൽ സ്‌ഥിരമായി കുടിക്കുന്നത് രോഗപ്രതിരോധ ശേഷി നേടാൻ സഹായിക്കും. കപിലയുടെ മൂത്രം ശുദ്ധീകരിച്ച് തയാറാക്കുന്ന ഗോഅർക്ക ആസ്‌ത്മ, പ്രമേഹം, അർശസ്, മൂത്രാശയ രോഗങ്ങൾ, വന്ധ്യത, ചർമരോഗങ്ങൾ, രക്‌തസമ്മർദം തുടങ്ങിയ ഒട്ടേറെ രോഗചികിത്സയിൽ ഉപയോഗിച്ചുവരുന്നു. കാലടി സംസ്കൃത സർവകലാശാല തുറവൂർ കേന്ദ്രം ഡയറക്ടറാണ് ബിച്ചു എക്സ്. മലയിൽ. വനിതദിനാഘോഷം ചെങ്ങന്നൂര്‍: സാര്‍വദേശീയ വനിതദിനം കേരള മഹിള സംഘം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിക്കും. വ്യാഴാഴ്ച രാവിലെ 10ന് ചെങ്ങന്നൂര്‍ വൈ.എം.സി.എ ഹാളില്‍ ചേരുന്ന സമ്മേളനം മഹിളസംഘം സംസ്ഥാന പ്രസിഡൻറ് കമല സദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് അമ്മിണിക്കുട്ടി ശശി അധ്യക്ഷത വഹിക്കും. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് മുഖ്യപ്രഭാഷണം നടത്തും. ജില്ല ഭാരവാഹികളായ മേനക ബാലകൃഷ്ണന്‍, ആര്‍. ഗിരിജ, പി.പി. ഗീത, മണി വിശ്വനാഥ്, സി. ജയകുമാരി, ഡി. രോഹിണി, സാറാമ്മ ജോസഫ്, ഉഷ ബാബുലാല്‍, കെ.കെ. വിനോമ, ഗ്രേസി സൈമണ്‍ എന്നിവര്‍ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.