തടവലയിൽ കുരുങ്ങിയ മൂർഖനെ വനം വകുപ്പ്​ പിടിച്ചു

ചെങ്ങന്നൂർ: കോയിക്കൽ പള്ളം പുഞ്ചപ്പാടശേഖരത്തിലൂടെയുള്ള നീരൊഴുക്ക് തോട്ടിലെ കലുങ്കിനടിയിൽ മീൻ പിടിക്കാൻ ഇട്ടിരുന്ന തടവലയിൽ മൂർഖൻ പാമ്പ് കുരുങ്ങി. ചൊവ്വാഴ്ച രാവിലെ പശുവിന് പുല്ല് ചെത്താനായി എത്തിയവരാണ് പാമ്പിനെ കണ്ടത്. റാന്നി ഫോറസ്റ്റ് ഡിവിഷനിലെ റാപ്പിഡ് റെസ്പോൺസ് ടീം എത്തി ഇതിനെ പിടികൂടി. മാന്നാർ തട്ടാരമ്പലം റോഡിൽ വിഷവർശ്ശേരിക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം ഹൈദ്രോസ് കുഴി കലുങ്കിന് താഴെയായിരുന്നു സംഭവം. ഇവിടെ തകർന്ന കലുങ്ക് പുനർനിർമാണം കഴിഞ്ഞ ആഴ്ചയിലായിരുന്നു പൂർത്തിയായത്. രണ്ടുദിവസം മുമ്പാണ് മന്ത്രി ജി. സുധാകരൻ ഗതാഗതത്തിന് തുറന്നുകൊടുത്തത്. കഴിഞ്ഞ ദിവസം രാത്രിയിൽ കലുങ്കിനടിയിലെ നീരൊഴുക്ക് തോട്ടിൽ വിരിച്ചിരുന്ന വലയിൽ മീനിനെ ഭക്ഷിക്കാനെത്തിയ എട്ടടിയോളം നീളമുള്ള മൂർഖനാണ് കുടുങ്ങിയത്. സ്ഥലത്തെത്തിയ സാമൂഹികപ്രവർത്തകരായ സജി കുട്ടപ്പനും അഭിലാഷും റാന്നി ഫോറസ്റ്റ് ഡിവിഷനിൽ വിവരം അറിയിക്കുകയായിരുന്നു. റാന്നി റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളായ ഗ്രേഡ് ഡെപ്യൂട്ടി റേഞ്ചർ കെ.എ. ഗോപിനാഥൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഷൈൻ സലാം, അരുൺകുമാർ എന്നിവർ സ്ഥലത്തെത്തി. പരിപാടികൾ ഇന്ന് കലക്ടറേറ്റിലെ സമ്പാദ്യഭവൻ കോൺഫറൻസ് ഹാൾ: വനിത കമീഷൻ മെഗാ അദാലത്ത് രാവിലെ 10.00 ചെട്ടികാട് ബീച്ചിലെ ആലപ്പുഴ സ​െൻറർ ഫോർ സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ ആർട്ട് സിൽവിയാണ്ടർ ഹൗസ്: ഫ്രണ്ട്സ് ഓഫ് തിബത്തും ദലൈലാമയുടെ തിബത്തൻ വൈദ്യ-ജ്യോതിഷ കേന്ദ്രവും ചേർന്ന് സംഘടിപ്പിക്കുന്ന വെൽബീയിങ് തിബത്തൻ മെഡിക്കൽ ക്യാമ്പ് -രാവിലെ 10.00 ചേർത്തല കോക്കോതമംഗലം സ​െൻറ് തോമസ് പള്ളി: മോൺ. മാത്യു മങ്കുഴിക്കര ആധ്യാത്മിക വേദിയുടെ നേതൃത്വത്തിൽ ആധ്യാത്മിക സംഗമം -രാവിലെ 10.00 കായംകുളം പാർക്ക് മൈതാനി: എം.എൽ.എയും നഗരസഭ ചെയർമാനുമായിരുന്ന എം.ആർ. ഗോപാലകൃഷ്ണൻ അനുസ്മരണ സമ്മേളനവും സ്മാരക പ്രഭാഷണവും -വൈകു. 5.00 ചെങ്ങന്നൂർ ഗവ. ആയുർവേദ ആശുപത്രി: സ്ത്രീകൾക്ക് സൗജന്യ വൈദ്യ പരിശോധനയും മരുന്നുവിതരണവും -രാവിലെ 9.00 മുളക്കുഴ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: ഹരിത ഇക്കോ ഷോപ്പ് പച്ചക്കറി വിപണന കേന്ദ്രത്തി​െൻറ ഉദ്ഘാടനം -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.