സരസകവിയുടെ സ്മരണ ഉയര്‍ത്തി മൂലൂര്‍ സ്മാരകവേദി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി യൂനിയ​െൻറ ആഭിമുഖ്യത്തില്‍ സരസകവി മൂലൂര്‍ എസ്. പദ്മനാഭ പണിക്കരുടെ 150ാം ജയന്തിയുടെ ഭാഗമായി മൂലൂര്‍ സ്മാരകവേദി എന്ന പേരിലെ ശീതീകരിച്ച പ്രാർഥനാലയം 10ന് രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളിയാണ് ഉദ്ഘാടകൻ. യൂനിയന്‍ ചെയര്‍മാന്‍ അനില്‍ പി. ശ്രീരംഗം അധ്യക്ഷത വഹിക്കും. മൂലൂരി​െൻറ ചെറുമകന്‍ പ്രഫ. എം.ആര്‍. സഹൃദയൻ തമ്പി അനുസ്മരണപ്രഭാഷണം നടത്തും. ചെങ്ങന്നൂര്‍ നഗരസഭയിൽ ഇടനാട് ഗ്രാമത്തിലെ പുരാതന കുടുംബമായ മൂലൂർ വീട്ടിലാണ് സരസകവി ജനിച്ചത്. 21ാം വയസ്സില്‍ വിവാഹം ചെയ്ത് ഭാര്യാഗൃഹമായ ഇലവുംതിട്ട അയത്തില്‍ പുത്തന്‍വീട്ടില്‍ സ്ഥിരതാമസമാകുന്നതുവരെ ത​െൻറ സാഹിത്യ-സാമൂഹിക പ്രവര്‍ത്തനങ്ങളെല്ലാം ഇടനാട്ടിലെ മൂലൂര്‍ വീട് കേന്ദ്രീകരിച്ചാണ് നടന്നിരുന്നത്. ശ്രീനാരായണഗുരുവി​െൻറ സന്തതസഹചാരിയായിരുന്ന മൂലൂരി​െൻറ ഭവനം നിരവധി തവണ ഗുരു സന്ദര്‍ശിച്ച് താമസിച്ചിരുന്നു. കവി, സാമൂഹിക പരിഷ്‌കര്‍ത്താവ്, പ്രജാസഭ അംഗം, പത്രാധിപര്‍, ദേശോദ്ധാരകന്‍, കര്‍ഷകബന്ധു, ശ്രീനാരയണധര്‍മ പ്രചാരകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന മൂലൂരിനെ സരസകവിയെന്ന നാമധേയത്തിലാണ് ലോകം അറിയുന്നത്. ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി യൂനിയന്‍ ഓഫിസിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ ഇരുനൂറിലേറെ ആളുകള്‍ക്ക് ഇരിപ്പിടമൊരുക്കിയാണ് ശീതീകരിച്ച പ്രാർഥനാലയം സജ്ജീകരിച്ചതെന്ന് ചെയര്‍മാന്‍ അനില്‍ പി. ശ്രീരംഗം, വൈസ് ചെയര്‍മാന്‍ വിജീഷ് മേടയില്‍, കണ്‍വീനര്‍ സുനില്‍ വള്ളിയില്‍ എന്നിവര്‍ അറിയിച്ചു. പ്രതിഷ്ഠ മഹോത്സവം ചാരുംമൂട്: നൂറനാട് മുതുകാട്ടുകര 294ാം നമ്പർ എസ്.എൻ.ഡി.പി യോഗത്തി​െൻറ പ്രതിഷ്ഠ മഹോത്സവം ബുധനാഴ്ച മുതൽ 14 വരെയും ക്ഷേത്ര സമർപ്പണ സമ്മേളനം 17നും നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 14 വരെ എല്ലാ ദിവസവും ക്ഷേത്രാചാര ചടങ്ങുകളും അന്നദാനവും നടക്കും. 17ന് വൈകീട്ട് അഞ്ചിന് ക്ഷേത്ര സമർപ്പണ സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്ഷേത്ര സമർപ്പണം നിർവഹിക്കും. പന്തളം യൂനിയൻ പ്രസിഡൻറ് സിനിൽ മുണ്ടപ്പള്ളി അധ്യക്ഷത വഹിക്കും. ആർ. രാജേഷ് എം.എൽ.എ മുഖ്യാതിഥിയാകും. ദേവസ്വം ബോർഡ് അംഗം കെ. രാഘവൻ മുഖ്യപ്രഭാഷണവും സ്വാമി ശിവബോധാനന്ദ പ്രഭാഷണവും നടത്തും. വാർത്തസമ്മേളനത്തിൽ പന്തളം എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ് സിനിൽ മുണ്ടപ്പള്ളി, ഭാരവാഹികളായ എൻ.കെ. മദനൻ, വി.കെ. രാജു, അനിൽ ഐസെറ്റ്, കെ. ബാലകൃഷ്ണൻ, പി. ആനന്ദൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.