ആലപ്പുഴ: എഴുപുന്ന പഞ്ചായത്ത് 16ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എസ്. ജീവന്‍ വിജയിച്ചതിനെ തുടര്‍ന്ന് ആഹ്ലാദപ്രകടനത്തില്‍ പങ്കെടുത്തവർ എതിര്‍ സ്ഥാനാർഥിയായിരുന്ന ഹൈമവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നാലുപേരെ പ്രതികളാക്കി അരൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഹൈമവതി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. കേസിെൻറ അന്വേഷണം ചേര്‍ത്തല ഡിവൈ.എസ്.പി നടത്തിവരുകയാണ്. കേസിലെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ആഹ്ലാദപ്രകടനം ഹൈമവതിയുടെ വീടിന് മുന്നിലെത്തിയപ്പോള്‍ അവരുടെ വീട്ടിലേക്ക് അതിക്രമിച്ചുകടക്കുകയും മാരകായുധങ്ങള്‍ ഉപയോഗിച്ച് തലക്ക് മാരകമായി പരിക്കേല്‍പിക്കുകയുമാണ് ഉണ്ടായതെന്ന് സബ്മിഷന്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈമവതിയുടെ സഹോദരിയുടെ മൂന്ന് വയസ്സുള്ള കുഞ്ഞിനെ എടുത്ത് പുറത്തേെക്കറിഞ്ഞ് ഗുരുതരമായി പരിക്കേല്‍പിക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ച നാട്ടുകാരെ സി.പി.എം സംഘം ഭീഷണിപ്പെടുത്തി ഓടിച്ചു. ഹൈമവതി ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. താന്‍ അവിടെ പോയി അവരെ കണ്ടതാണ്. ഇതില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഈ കേസിലെ പ്രധാനപ്രതിയായ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജീവനെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പട്ടികജാതി വർഗ പീഡന നിരോധന നിയമത്തിെല വകുപ്പുമാത്രം ഉപയോഗിച്ച് കേസെടുക്കുകയും വധശ്രമത്തിന് കേസെടുക്കാതിരിക്കുകയും ചെയ്ത് പ്രതിയെ രക്ഷപ്പെടുത്താന്‍ വേണ്ടിയുള്ള ശ്രമം നടക്കുകയാണ്. അതുകൊണ്ട് ഈ കേസിലെ മുഴുവന്‍ പ്രതികളെയും അടിയന്തരമായി നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള നടപടിക സ്വീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. വനിതദിന പരിപാടികൾ ആലപ്പുഴ: അന്തർദേശീയ വനിത ദിനാചരണത്തിെൻറ ഭാഗമായി ആലപ്പുഴ നഗരസഭ ജനറൽ ആശുപത്രിയുടെ സഹകരണത്തോടെ വനിതദിന പരിപാടികൾ സംഘടിപ്പിക്കും. വ്യാഴാഴ്ച ആശുപത്രിയിൽ എത്തുന്ന എല്ലാ വനിതകൾക്കും ഒ.പി ടിക്കറ്റ് സൗജന്യമായിരിക്കും. ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ സ്ത്രീകൾക്ക് മാത്രമായി ദന്തരോഗ നിർണയ ക്യാമ്പും അർബുദ നിർണയ ക്യാമ്പും സംഘടിപ്പിക്കും. ദന്തരോഗ നിർണയ ക്യാമ്പിനോടനുബന്ധിച്ച് 200 വനിതകൾക്ക് ദന്ത ആരോഗ്യ കിറ്റ് വിതരണം ചെയ്യും. കോളജ് വിദ്യാർഥിനികൾക്കായി പോസ്റ്റർ നിർമാണ മത്സരം നടത്തും. പുനരുദ്ധാരണം നടത്തിയ ഫാർമസിയുടെ ഉദ്ഘാടനവും നിർവഹിക്കപ്പെടും. ഒ.പിയിൽ മുലയൂട്ടൽ കേന്ദ്രം ഉദ്ഘാടനം ചെയ്യും. 'സ്ത്രീയും ആരോഗ്യസുരക്ഷയും' സന്ദേശത്തെ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത പരിപാടികൾക്ക് നഗരസഭ നേതൃത്വം നൽകും. അന്നേദിവസം നടത്തുന്ന എല്ലാ പരിശോധനകൾക്കും 25 ശതമാനം നിരക്കിൽ സൗജന്യം അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.