പൂച്ചാക്കൽ: പൂച്ചാക്കൽ മത്സ്യ-പച്ചക്കറി ചന്ത ആധുനികസൗകര്യങ്ങളോടെ നവീകരിക്കുന്നതിെൻറ നിർമാണപ്രവർത്തനം അവസാനഘട്ടത്തിലേക്ക്. മാർക്കറ്റിന് മുൻവശത്തെ മതിൽ, കമാനം എന്നിവയുടെ നിർമാണപ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മാർക്കറ്റിെൻറ മുൻവശെത്ത കാനയുടെ മുകളിൽ നേരേത്ത സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബ് ഉയരം കുറവായതിനാൽ മഴവെള്ളം മാർക്കറ്റിന് അകത്ത് പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ അത് മാറ്റി സ്ലാബിെൻറ കീഴക്കും പടിഞ്ഞാറും വീതിയും ഉയരവും കൂട്ടിയാണ് നിർമിച്ചിരിക്കുന്നത്. ചരക്കുവാഹനങ്ങൾ ചന്തക്ക് അകത്തേക്കും പുറത്തേക്കും സുഗമമായി കടന്നുപോകുന്ന വിധത്തിലാണ് കമാനം നിർമിക്കുക. മാർക്കറ്റ് കെട്ടിടത്തിെൻറ ഒരുഭാഗം മത്സ്യം ലേലംചെയ്ത് വിൽപന നടത്താനും മറുഭാഗം പച്ചക്കറികൾ ലേലം ചെയ്യാനുമാണ് തയാറാക്കിയിരിക്കുന്നത്. കൂടാതെ, എട്ട് കടമുറിയും ഉണ്ട്. കടമുറികളുടെ വൈദ്യുതീകരണത്തിെൻറയും കുടിവെള്ളം എത്തിക്കുന്നതിെൻറയും ടെസ്റ്റർ നടപടി പൂർത്തിയായിവരുകയാണ്. ഇത്രയും ജോലി തീരുന്നതോടെ 99 ശതമാനം പണിയും പൂർത്തിയാകും. പച്ചക്കറികളുടെയും മത്സ്യത്തിെൻറയും അവശിഷ്ടങ്ങൾ സംസ്കരിക്കാൻ മാർക്കറ്റിെൻറ വടക്കുഭാഗത്ത് മാലിന്യസംസ്കരണ പ്ലാൻറ് നിർമിച്ചിട്ടുണ്ട്. തറയിൽ കോൺക്രീറ്റ് കട്ടകളാണ് വിരിച്ചിരിക്കുന്നത്. ശൗചാലയങ്ങളുടെ നിർമാണവും പൂർത്തിയായി. ലോകബാങ്ക് തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിന് തിരിച്ചടക്കേണ്ടതല്ലാത്ത ഒരുകോടി യാണ് മാർക്കറ്റ് നവീകരണങ്ങൾക്ക് ഉപയോഗിക്കുന്നത്. മാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങാൻ വരുന്നവർക്കും വ്യാപാരികൾക്കും സൗകര്യങ്ങൾ ഒരുക്കുന്നതിന് പുറെമ ആധുനികരീതിയിൽ നിർമിക്കുന്ന മാർക്കറ്റ് തൈക്കാട്ടുശേരി പഞ്ചായത്തിെൻറ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നാണ്. സ്കൂൾ വാർഷികാഘോഷം ആലപ്പുഴ: വഴിച്ചേരി എം.എം.എ യു.പി സ്കൂൾ വാർഷികാഘോഷവും അവാർഡുദാന സമ്മേളനവും മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മാനേജർ ബി.എ. റഷീദ് അധ്യക്ഷത വഹിച്ചു. ഫാ. സോളമൻ ചാരങ്കാട്ട് മുഖ്യാതിഥിയായി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മനോജ് കുമാർ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. അലപ്പുഴ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സി.ഡി. ആസാദ് ഏറ്റുവാങ്ങി. പി.ടി.എ ചെയർപേഴ്‌സൻ സുനിത ബാബു ആമുഖ പ്രഭാഷണവും വാർഡ് കൗൺസിലർ റെമി നസീർ മുഖ്യപ്രഭാഷണവും നടത്തി. മാതൃസംഗമം ചെയർപേഴ്‌സൻ സൗമ്യ ഹനീഫ്, ബി.പി.ഒ ജിഷ, സ്കൂൾ ലീഡർ നഫ്‌റ നവാസ്, ഷാനവാസ്, സ്കൂൾ സുവർണജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ റഫീഖ്, ജനറൽ കൺവീനർ സുധീർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി.യു. ഷറഫ് കുട്ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ആർ. സജിത നന്ദിയും പറഞ്ഞു. കമ്മിറ്റി പുനഃസംഘടിപ്പിച്ചു എടത്വ: ബി.ഡി.ജെ.എസ് പുളിങ്കുന്ന് പഞ്ചായത്ത് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. നിലവിലെ കമ്മിറ്റി പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനാലാണ് പുനഃസംഘടിപ്പിച്ചത്. പ്രസിഡൻറ് കെ.സി. സുബീഷ്, സെക്രട്ടറി കെ.കെ. ഷാജി എന്നിവരുൾപ്പെടെ 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. നിയോജക മണ്ഡലം പ്രസിഡൻറ് പി.വി. സന്തോഷ് എടത്വ അധ്യക്ഷത വഹിച്ചു. മനേഷ് കൈനകരി, സുധീര്‍, രാജു കട്ടത്ര, അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.