രാപകൽ സമരം തുടങ്ങി

അരൂർ: മട്ടന്നൂരിലെ ഷുഹൈബി​െൻറ കൊലപാതകം സി.ബി.െഎ അന്വേഷിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് അരൂർ മണ്ഡലം കമ്മിറ്റി 24 മണിക്കൂർ . ജില്ല കൺവീനർ ബി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.കെ. ഫസലുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം.കെ. അബ്ദുൽ ഗഫൂർ, ഡി.സി.സി മുൻ പ്രസിഡൻറ് എ.എ. ഷുക്കൂർ, കെ. ഉമേശൻ, ടി.ജി. പദ്മനാഭൻ നായർ, ദിലീപ് കണ്ണാടൻ, എം.ആർ. രവി, ഷാജി കുരിത്തറ, ബഷീർ മൗലവി, രാജു സ്വാമി, ടി.ജി. രഘുനാഥപിള്ള, ടി.എ. അബ്ദുൽ ഷുക്കൂർ, കെ. രാജീവൻ, അസീസ് പായിക്കാട്, എസ്. രാജേഷ്, ഉഷ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ബുധനാഴ്ച രാവിലെ 10ന് ഡൊമിനിക് പ്രസേൻറഷൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ വാർഷികം അരൂർ: എരമല്ലൂർ പൊൻപുറം നൂറുൽ ഹുദ ഇംഗ്ലീഷ് സ്കൂൾ വാർഷികം ആഘോഷിച്ചു. സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ പൊലീസ് സി.െഎ വി.എസ്. നവാസിനെ ചടങ്ങിൽ ആദരിച്ചു. എ.എം. ആരിഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാൽ എം.പി, സ്കൂൾ മാനേജർ എം.കെ. അബ്ദുൽ ഗഫൂർ, മഹല്ല് ഇമാം അബ്ദുൽ റഹീം ഫാളിലി, എം.എം. സലീം, പി.എം. ബഷീർ, ഹെഡ്മിസ്ട്രസ് പി.ആർ. സ്മിത, കുത്തിയതോട് പഞ്ചായത്ത് പ്രസിഡൻറ് പ്രേമ രാജപ്പൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.