വനിത ദിനാഘോഷം; അക്രമത്തിനെതിരെ വനിതകളുടെ കാഹളധ്വനി നാളെ

- സേഫ്ടി പിന്നുകളും പെപ്പർ സ്‌പ്രേയും ഒഴിവാക്കി യാത്രകളിൽ ഇനി വിസിൽ ആയിരിക്കും പെണ്ണി​െൻറ കരുത്ത് ആലപ്പുഴ: രാജ്യാന്തര വനിത ദിനാഘോഷത്തി​െൻറ ഭാഗമായി അക്രമങ്ങൾക്കെതിരെ വനിതകൾ വ്യാഴാഴ്ച കവലകളിൽ കാഹളധ്വനി മുഴക്കും. രാവിലെ ജില്ലയിലെ എല്ലാ പ്രധാന കവലകളിലും അണിനിരക്കുന്ന വനിതകൾ വിസിൽ മുഴക്കിയാകും ദിനാഘോഷത്തിന് തുടക്കംകുറിക്കുക. ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ സാമൂഹികനീതി വകുപ്പ്, ആരോഗ്യവകുപ്പ്, ദേശീയാരോഗ്യദൗത്യം, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് വനിത ദിനാഘോഷം. സേഫ്ടി പിന്നുകളും പെപ്പർ സ്‌പ്രേയും ഒഴിവാക്കി യാത്രകളിൽ വിസിൽ ആയിരിക്കും ഇനി പെണ്ണി​െൻറ കരുത്ത്. സുരക്ഷിതമല്ലാത്ത അവസ്ഥയിൽ വിസിൽ മുഴക്കുന്നതിലൂടെ നീതിബോധമുള്ള സമൂഹം അവളുടെ രക്ഷക്കെത്തും. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം കലക്ടർ ടി.വി. അനുപമ വിസിൽ മുഴക്കി ഉദ്ഘാടനം ചെയ്യും. ഇതേസമയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിസിൽ മുഴക്കമുയരും. ഇതുകേട്ടെത്തുന്നവർക്ക് വനിത സംരക്ഷണനിയമവുമായി ബന്ധപ്പെട്ട ലഘുലേഖകൾ വിതരണം ചെയ്യും. രാവിലെ ബീച്ചിൽനിന്ന് വർണാഭ റാലിയും നടക്കും. റാലി തുടങ്ങുമ്പോൾ കലക്ടറേറ്റ് അങ്കണത്തിൽ കുടുംബശ്രീയുടെ നാടകസംഘം രംഗശ്രീയുടെ 'പെണ്ണൊരുമ്പെട്ടാൽ' നാടകം അരങ്ങേറും. വൈകീട്ട് ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് വനിതകളെ ആദരിക്കുന്ന ചടങ്ങും ബീച്ചിൽ നടക്കും. ഒരാഴ്ച നീളുന്ന പരിപാടിയാണ് ജില്ലയിൽ സംഘടിപ്പിക്കുന്നത്. കഞ്ചാവുലോബിയുടെ ആക്രമണത്തിൽ റിട്ട. എസ്.െഎക്ക് പരിക്ക് കായംകുളം: ദലിത് നേതാവായ റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർക്ക് കഞ്ചാവുലോബിയുടെ ആക്രമണത്തിൽ പരിേക്കറ്റു. കറ്റാനം കട്ടച്ചിറ കൊല്ലേത്ത് രാജപ്പനാണ് (60) ആക്രമണത്തിനിരയായത്. ഞായറാഴ്ച രാത്രി 11ഓടെ വീടിന് സമീപമായിരുന്നു സംഭവം. കേരള തണ്ടാൻ മഹാസഭ താലൂക്ക് യൂനിയൻ സെക്രട്ടറികൂടിയായ രാജപ്പൻ അയൽക്കാരനുമായി സംസാരിച്ചുനിൽക്കെയാണ് നാലംഗ സംഘം ആക്രമിച്ചത്. കട്ടച്ചിറ ചെറുമണ്ണിൽ ക്ഷേത്രത്തിലെ പറയെഴുന്നള്ളിപ്പിന് ഭക്ഷണപ്പൊതി നൽകുന്നത് സംബന്ധിച്ച് സംസാരിച്ചത് തെറ്റിദ്ധരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇതുകേട്ടുനിന്ന കഞ്ചാവുലോബിയുമായി ബന്ധമുള്ള സംഘം തങ്ങളെക്കുറിച്ചാണ് പറയുന്നതെന്നും കളിയാക്കിയതാണെന്നും ആരോപിച്ചാണ് മർദിച്ചത്. രാജപ്പനെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളികുന്നം പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് തണ്ടാൻ മഹാസഭ ചെങ്ങന്നൂർ, മാവേലിക്കര താലൂക്ക് യൂനിയനുകളുടെ നേതൃത്വത്തിൽ റാലിയും യോഗവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ചെല്ലപ്പൻ രാജപുരം ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് വിജയൻ അധ്യക്ഷത വഹിച്ചു. കൃഷ്ണൻകുട്ടി, സുധാകരൻ ചിങ്ങോലി, പ്രമോദ് എസ്. ധരൻ, വി. രാഘവൻ, വി. പുരുഷൻ, എം. ഗോപാലൻ, ആർ. ആനന്ദൻ, ശ്രീധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.