ബി.ഡി.ജെ.എസിനെ വെട്ടിലാക്കി ചെങ്ങന്നൂരില്‍ എസ്.എൻ.ഡി.പി- സി.പി.എം രഹസ്യ കൂടിക്കാഴ്ച

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചെങ്ങന്നൂരിൽ എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിനെ വെട്ടിലാക്കി എസ്.എൻ.ഡി.പി-സി.പി.എം കൂടിക്കാഴ്ച. ഞായറാഴ്ച വൈകീട്ട് കല്ലിശ്ശേരി പി.ഡബ്ല്യു.ഡി െറസ്റ്റ് ഹൗസിൽ എസ്.എൻ.ഡി.പിയുടെ ചെങ്ങന്നൂരിലെ ചില യൂനിയന്‍ നേതാക്കളുമായി ജില്ല സെക്രട്ടറി കൂടിയായ സി.പി.എം സ്ഥാനാര്‍ഥിയാണ് രഹസ്യ കൂടിക്കാഴ്ച നടത്തിയത്. ബി.ഡി.ജെ.എസ് വൈസ് പ്രസിഡൻറായ യൂനിയന്‍ ഭാരവാഹിയും ഇതിൽ പങ്കെടുത്തതായി പറയുന്നു. ചെങ്ങന്നൂരില്‍ എൻ.ഡി.എ പരാജയപ്പെടുമെന്നും എൽ.ഡി.എഫ് വിജയിക്കുമെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞപ്പോൾ മകനും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻറുമായ തുഷാര്‍ വെള്ളാപ്പള്ളി അവകാശപ്പെട്ടത് ബി.ജെ.പി വിജയിക്കുമെന്നാണ്. ഉപതെരഞ്ഞെടുപ്പിലെ നിലപാടുകളില്‍ പ്രതിഷേധിച്ച്് ന്യൂനപക്ഷ വിഭാഗക്കാരനായ നിയോജകമണ്ഡലം പ്രസിഡൻറ് രാജിെവച്ചതോടെ മണ്ഡലത്തില്‍ ബി.ഡി.ജെ.എസി​െൻറ നില കൂടുതല്‍ പരുങ്ങലിലായതിന് തൊട്ടുപിന്നാലെയാണ് യൂനിയന്‍ നേതൃത്വത്തി​െൻറ ഈ രഹസ്യനീക്കം. ഉപതെരഞ്ഞെടുപ്പിന് മുമ്പ് തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭ സീറ്റ് നല്‍കാനിരിക്കെ എസ്.എൻ.ഡി.പി യൂനിയന്‍ നേതൃത്വം സി.പി.എമ്മിനൊപ്പം നിലയുറപ്പിക്കാന്‍ നീക്കം നടത്തുന്നത് ബന്ധപ്പെട്ട കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. ഇതിനിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരാെളയും എസ്.എൻ.ഡി.പി യൂനിയന്‍ നേതൃത്വത്തിലെ ചിലര്‍ പിന്തുണയുമായി സമീപിച്ചിരുന്നതായും അറിയുന്നു. എസ്.എൻ.ഡി.പി പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിലും സി.പി.എമ്മിലുമുള്ളവരാണ് എന്നിരിക്കെ ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസി​െൻറ ശക്തി തെളിയിക്കേണ്ടത് തുഷാര്‍ വെള്ളാപ്പള്ളിക്ക് വെല്ലുവിളിയാണ്. ഇങ്ങനെ വന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ നേടിയ വോട്ട് നേടാനാകുമോ എന്ന ആശങ്കയും ബി.ജെ.പി നേതൃത്വത്തിനുണ്ട്. ഈ ആശങ്ക തുഷാറി​െൻറ രാജ്യസഭ പ്രവേശനത്തിന് തടസ്സമാകുമോ എന്നും ബി.ഡി.ജെ.എസിനുള്ളില്‍ സംശയമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.