പറവൂർ: സ്വകാര്യ ബാറുകൾക്ക് പുറമെ ബിവറേജ്സ് കോർപറേഷെൻറ മദ്യവിൽപനശാലകളുെടയും എണ്ണം വർധിച്ചതോടെ പറവൂർ നഗരം മദ്യശാലകളുടെ കേന്ദ്രമായി. രണ്ട് ബാറുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ട് ബിയർ പാർലറുകളും സജീവമാണ്. 2017 ജൂലൈ 22നാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം ബിവറേജ്സ് ഔട്ട്ലറ്റ് തുറന്നത്. ടൗൺ ജുമാമസ്ജിദ്, താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, കോടതി തുടങ്ങിയവ പ്രവർത്തിക്കുന്നതിെൻറ സമീപത്താണ് ഒരു മുന്നറിയിപ്പുമില്ലാതെ ഔട്ട്ലറ്റ് തുറന്നത്. പള്ളി കമ്മിറ്റിയും സമീപവാസികളും കോടതിയെ സമീപിച്ചു. കോടതി പരാതിക്കാരുടെ ആവശ്യം മനസ്സിലാക്കി നടപടിയെടുക്കാനായി എക്സൈസ് ഡെപ്യൂട്ടി കമീഷണറെ ചുമതലപ്പെടുത്തി. കമീഷണറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാൻ ബിവറേജ്സ് കോർപറേഷനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. ഈ മാസം 31ന് മുമ്പായി മാറ്റിസ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. തെേക്ക നാലുവഴിയിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള ആലോചനയാണ് ഇപ്പോൾ നടക്കുന്നത്. നേരേത്ത ഇവിടെ മദ്യവിൽപനശാല പ്രവർത്തിച്ചിരുന്നതാണ്. എന്നാൽ, ദേശീയപാതയോരത്തുനിന്ന് മദ്യവിൽപന കേന്ദ്രങ്ങൾ മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ അടച്ചുപൂട്ടി. ഈ നിബന്ധന എടുത്ത് മാറ്റിയതോടെയാണ് ഇങ്ങോട്ടേക്ക് ഔട്ട്ലറ്റ് കൊണ്ടുവരാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ഉത്രാടം നാളിൽ നഗരത്തിൽ പല്ലംത്തുരുത്ത് റോഡിൽ ബിവറേജ്സിെൻറ തന്നെ സൂപ്പർ മാർക്കറ്റ് തുറന്നു. ഇതിനെതിരെയും പ്രക്ഷോഭം ഉണ്ടായെങ്കിലും ഇപ്പോഴും പ്രവർത്തിക്കുകയാണ്. കഴിഞ്ഞ ആഴ്ച വാണിയക്കാട്ട് മറ്റൊരെണ്ണവും തുറന്നു. പ്രദേശവാസികൾപോലും അറിയാതെയാണ് മദ്യവിൽപനശാല പ്രവർത്തനമാരംഭിച്ചത്. ആറുമാസം മുമ്പ് തെേക്ക നാലുവഴിയിലുള്ളത് ഇങ്ങോട്ടേക്ക് മാറ്റിസ്ഥാപിെച്ചങ്കിലും ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പൂട്ടി. കൂനമ്മാവ് കാവിൽ നടയിലുണ്ടായിരുന്നതാണ് വീണ്ടും വാണിയക്കാട്ട് തുറന്നത്. ഇവിടെ ഇപ്പോൾ നാട്ടുകാർ കടുത്ത പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. ഔട്ട്ലറ്റ് ഇവിടെനിന്ന് മാറ്റിസ്ഥാപിക്കുക എന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. വാണിയക്കാട് കവലയിൽനിന്ന് ആരംഭിച്ച് ബിവറേജ്സ് ഔട്ട്ലറ്റിന് മുന്നിൽ സമാപിച്ച പ്രകടനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പൊതുസമ്മേളനത്തിൽ വാർഡ് കൗൺസിലർ കെ.എ. വിദ്യാനന്ദൻ അധ്യക്ഷത വഹിച്ചു. സമരസമിതി കൺവീനർ എം.ഡി. പൊന്നൻ, മുനിസിപ്പൽ വാർഡ് കൗൺസിലർമാരായ സജി നമ്പ്യത്ത്, സ്വപ്ന സുരേഷ്, എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡൻറ് യാക്കൂബ് സുൽത്താൻ, വെൽെഫയർ പാർട്ടി മണ്ഡലം പ്രസിഡൻറ് ഫജറുസ്സാദിഖ്, മുഹമ്മദ് ത്വാഹിർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.