ആലുവ: നഗരത്തിലെ വൺവേ സംവിധാനത്തിൽ കലക്ടർ നൽകിയ ഇളവുകളിലും വ്യാപാരികൾക്ക് തൃപ്തിയില്ല. ഗതാഗത പരിഷ്കാരത്തിൽ കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല പരീക്ഷണാടിസ്‌ഥാനത്തിൽ ശനിയാഴ്ച മുതലാണ് കൂടുതൽ ഇളവുകൾ നൽകിയത്. വെള്ളിയാഴ്ച കലക്ടർ നടത്തിയ രണ്ടാമത്തെ നഗരസന്ദർശനത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിതന്നെ ചില ഇളവുകൾ പ്രഖ്യാപിക്കുകയായിരുന്നു. റെയിൽവേ സ്‌റ്റേഷൻ ഭാഗത്തുനിന്ന് പമ്പ് കവലയിലേക്കും ജനറൽ മാർക്കറ്റിൽനിന്ന് പഴയ മാർക്കറ്റിലേക്കും കാറുകൾക്ക് വരെ ഇളവ് അനുവദിക്കണമെന്ന വ്യാപാരികളുടെ മുഖ്യ ആവശ്യങ്ങൾ അംഗീകരിക്കാത്തതാണ് അസംതൃപ്തിക്ക് കാരണം. ഇതുമായി ബന്ധപ്പെട്ട് മർച്ചൻറ്സ് അസോസിയേഷൻ വ്യാപാരികളുടെയും സമരസമിതിയുടെയും യോഗം ഇളവുകൾ സംബന്ധിച്ച് ചർച്ച ചെയ്യും. കാരോത്തുകുഴി കവലയിൽനിന്ന് ഗവ. ആശുപത്രി, റെയിൽവേ സ്‌റ്റേഷൻ കവല വരെ നാലുചക്ര വാഹനങ്ങൾക്ക് വരെ നൽകിയ ഇളവ് പമ്പ് കവല വരെ നീട്ടണമെന്നാണ് വ്യാപാരികളുടെ മുഖ്യ ആവശ്യം. നവംബർ 20 മുതൽ ആലുവ നഗരത്തിൽ നടപ്പാക്കിയ വൺേവ സമ്പ്രദായത്തിനെതിരെ വ്യാപാരികൾ നിരന്തര സമരത്തിലായിരുന്നു. പലവട്ടം വ്യാപാരികളുമായി ചർച്ച നടത്തിയും സ്‌ഥലം സന്ദർശിച്ച ശേഷവുമാണ് കലക്ടർ ഇളവുകൾ പ്രഖ്യാപിച്ചത്. ആദ്യ സന്ദർശനത്തിന് ശേഷം കലക്ടറുടെ ഓഫിസിൽ വിപുലമായ യോഗം ചേർന്നിരുന്നു. ഇതിന് ശേഷം തീരുമാനമെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വീണ്ടും സന്ദർശനം നടത്തിയാണ് തീരുമാനം കൈക്കൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.