ഗതാഗതത്തിരക്കിൽ വീർപ്പുമുട്ടി എരമല്ലൂർ ജങ്​ഷൻ

എരമല്ലൂർ: ദേശീയപാതയിൽ ഏറെ തിരക്കുള്ള എരമല്ലൂർ ജങ്ഷൻ വികസനം നടപ്പാക്കാൻ പഞ്ചായത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ഫണ്ട് അനുവദിച്ച് വികസനം നടപ്പാക്കണമെന്ന് ആവശ്യമുയരുന്നു. ജങ്ഷനിൽ വഴിയോര കച്ചവടക്കാരുടെ സാന്നിധ്യവും ഒാേട്ടാ സ്റ്റാൻഡും ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. നാൽക്കവലയുടെ പ്രയോജനം ലഭിക്കുന്ന രീതിയിൽ ജങ്ഷൻ വികസനം നടപ്പാക്കിയാൽ ഒരുപരിധിവരെ ഗതാഗതത്തിരക്കും അപകടവും ഒഴിവാക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജങ്ഷനിൽനിന്ന് വഴിയോര കച്ചവടക്കാരെയും ഓട്ടോ സ്റ്റാൻഡും മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുക, എരമല്ലൂർ-കുടപുറം റോഡിൽ മീഡിയൻ ഗ്യാപ് ഉണ്ടാക്കുക, ജങ്ഷന് കിഴക്കുഭാഗം ഉയർത്തി തെക്കോട്ടുള്ള ബസ് സ്റ്റോപ് വരെ സർവിസ് റോഡ് പണിയുകയും മീഡിയൻ നിർമിച്ച് തിരിക്കുകയും ചെയ്യുക, ജങ്ഷൻ സംവിധാനത്തിനുതകുന്ന രീതിയിൽ സിഗ്നൽ ലൈറ്റ് ക്രമീകരിക്കുക, കുടപുറം റോഡിന് മുന്നിൽ വടക്കുവശത്തും സിഗ്നൽ സ്ഥാപിക്കുക തുടങ്ങിയ പരിഷ്കാരങ്ങളാണ് ജങ്ഷൻ അപകടരഹിതമാക്കാൻ ഉയരുന്ന നിർദേശങ്ങൾ. എരമല്ലൂർ-കുടപുറം പാലം: തുടർനടപടികളില്ല; ഫണ്ട് അനുവദിക്കണമെന്ന് ആവശ്യം എരമല്ലൂർ: അരൂക്കുറ്റി-എഴുപുന്ന ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഫെറിയിൽ ഇരുചക്ര വാഹനമടക്കം യാത്രക്കാർ വർധിച്ചതോടെ പാലത്തിന് േവണ്ടി ആവശ്യമുയരുന്നു. ഇരുകരകൾക്കുമിടയിൽ ഒരുകിലോമീറ്ററിൽ താഴെ പാലം നിർമിക്കണമെന്നാണ് ആവശ്യം. ഇതിനായി നടത്തിയ മണ്ണുപരിശോധന തൃപ്തികരമായിരുന്നു. എന്നാൽ, തുടർനടപടിയുണ്ടായില്ല. പാലം നിർമിച്ചാൽ പെരുമ്പളം, പാണാവള്ളി, നദ്വത്ത് നഗർ, വടുതല, ഉളവെയ്പ്പ്, പൂച്ചാക്കൽ, തളിയാപറമ്പ് തുടങ്ങിയ പ്രദേശങ്ങളുടെ വികസനവും 15 കിലോമീറ്റർ സമയലാഭവും ഇന്ധനലാഭവും സാധ്യമാകും. ഫണ്ട് അനുവദിച്ച് പാലം യാഥാർഥ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.