കാൽനട പ്രചാരണ ജാഥ

മൂവാറ്റുപുഴ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ക്ക് തുടക്കം. മൂന്നു ദിവസം നീളുന്ന ജാഥയുടെ മാറാടി പഞ്ചായത്ത് ഒാഫിസിന് മുന്നിൽ നടന്ന സമ്മേളനത്തിൽ സി.ഐ.ടി.യു ജില്ല ട്രഷറർ പി.ആർ. മുരളീധരൻ ജാഥ ക്യാപ്റ്റൻ കെ.പി. രാമചന്ദ്രന് പതാക കെെമാറി ഉദ്ഘാടനം ചെയ്തു. ടി.പി. സൈജു അധ്യക്ഷത വഹിച്ചു. വി.എം. മോഹൻരാജ് സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ലതശിവൻ, കെ.വി. സുനിൽ, അജി പെരിങ്ങഴ , ജാഥ ക്യാപ്റ്റൻ കെ.പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജാഥ വാഴക്കുളത്ത് സമാപിച്ചു. വർഷം 200 തൊഴിൽ ദിനം നൽകുക, ദിവസക്കൂലി 500 രൂപയാക്കുക, തൊഴിൽ സമയം രാവിലെ 9 മുതൽ വൈകീട്ട് നാലു വരെയാക്കുക, ക്ഷേമനിധിയും പെൻഷനും അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ 14ന് ജില്ല കലക്ടറേറ്റ് ഉപരോധിക്കും. ഉപരോധ സമരത്തി​െൻറ പ്രചാരണാർഥമാണ് ജാഥ. കെ.പി. രാമചന്ദ്രൻ ക്യാപ്റ്റനും, ലത ശിവൻ വൈസ് ക്യാപ്റ്റനുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.