കുടുംബശ്രീ ആടുഗ്രാമം: വരുമാനം കണ്ടെത്തി യൂനിറ്റുകള്‍

ആലപ്പുഴ: കുടുംബശ്രീ മിഷ​െൻറ മഹിള കിസാന്‍ സ്വശാക്തീകരണ്‍ പദ്ധതിയിൽ ഉള്‍പ്പെടുത്തി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആടുഗ്രാമം പദ്ധതിയിലൂടെ മികച്ച വരുമാനം കണ്ടെത്തിയിരിക്കുകയാണ് കുടുംബശ്രീ യൂനിറ്റ് അംഗങ്ങള്‍. കാര്‍ത്തികപ്പള്ളി വിനായക ആടുഗ്രാമം യൂനിറ്റിലെ അംഗങ്ങള്‍ ആറുവര്‍ഷമായി ആടുവളര്‍ത്തല്‍ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. 2012ല്‍ ഇവര്‍ക്ക് കുടുംബശ്രീ ജില്ല മിഷ​െൻറ നേതൃത്വത്തില്‍ ആട് വളര്‍ത്താൻ അഞ്ചുദിവസത്തെ പരിശീലനം ലഭ്യമാക്കിയിരുന്നു. അജിത സതീശന്‍, സുധയമ്മ ബാബു, രാജേശ്വരി ശാന്തപ്പന്‍, സുമംഗല മദനന്‍, കുസുമം എന്നിവരടങ്ങുന്നതാണ് വിനായക ആടുഗ്രാമം യൂനിറ്റ്. ആട് വളര്‍ത്തലി​െൻറ പ്രാരംഭഘട്ടത്തില്‍ ജില്ല കുടുംബശ്രീ മിഷനില്‍നിന്ന് ഓരോരുത്തര്‍ക്കും രണ്ട് ആടിനെ വീതം ലഭ്യമാക്കി. കൂടാതെ, വ്യക്തിഗതമായി 50,000 രൂപയുടെ സബ്‌സിഡി ലോണും ലഭിച്ചിരുന്നു. പദ്ധതി ആറ് വര്‍ഷം പിന്നിടുമ്പോള്‍ ഇവരുടെ ഗ്രൂപ്പില്‍ 50 ആടാണ് നിലവില്‍ ഉള്ളത്. കൂടാതെ, ഇവര്‍ വ്യക്തിഗതമായി ഒരുലക്ഷം രൂപയോടടുത്ത് ആടുകളെ വില്‍പന നടത്തുകയും ചെയ്തിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാൻ അയല്‍ക്കൂട്ടങ്ങള്‍ക്ക് ആവശ്യമായി റിവോള്‍വിങ് ഫണ്ട് (ആര്‍.എഫ്), മാച്ചിങ് ഗ്രാൻറ്, ത്രിഫ്റ്റ് ലോണ്‍ എന്നിവയും ലഭ്യമാക്കിയതായി ജില്ല മിഷന്‍ കോഓഡിനേറ്റര്‍ സുജ ഈപ്പന്‍ പറഞ്ഞു. എല്ലാ ബുധനാഴ്ചയും രോഗികൾക്ക് ഇളനീർ നൽകുന്ന പദ്ധതി തുടങ്ങി അമ്പലപ്പുഴ: എളിമ പുരുഷ സ്വയംസഹായ സംഘം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കീമോതെറപ്പി ചെയ്യുന്ന രോഗികൾക്ക് എല്ലാ ബുധനാഴ്ചയും ഇളനീർ നൽകുന്ന പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത്ത് കാരിക്കൽ ഉദ്ഘാടനം ചെയ്തു. അനിൽകുമാർ നാലുപറ അധ്യക്ഷത വഹിച്ചു. ആർ.എം.ഒ നോനാം ചെല്ലപ്പൻ, റേഡിയേഷൻ വിഭാഗം മേധാവി ഡോ. ശിവരാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എം. കബീർ, ഗ്രാമപഞ്ചായത്ത് അംഗം എസ്. ഹാരിസ്, നിസാർ വെള്ളാപ്പള്ളി, കെ.ബി. മുരളീധരൻ, പ്രസേനൻ വെള്ളാപ്പള്ളി, സെക്രട്ടറി സാബു എന്നിവർ സംസാരിച്ചു. കീമോതെറപ്പി ചെയ്യുന്ന നൂേറാളം രോഗികൾക്ക് ഇനി ഇളനീർ സാന്ത്വനം ലഭിക്കും. യു.ഡി.എഫ് രാപകൽ സമരം ജില്ലയിൽ ഒമ്പത് കേന്ദ്രത്തിൽ ആലപ്പുഴ: ഐക്യജനാധിപത്യ മുന്നണി തീരുമാനപ്രകാരമുള്ള രാപകൽ സമരം ജില്ലയിൽ ഒമ്പത് കേന്ദ്രത്തിൽ നടക്കുമെന്ന് ജില്ല ചെയർമാൻ എം. മുരളിയും കൺവീനർ ബി. രാജശേഖരനും അറിയിച്ചു. ഷുഹൈബി​െൻറ കൊലപാതകം സി.ബി.ഐ അന്വേഷിക്കുക, ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുക, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാപകൽ സമരം. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, ഹരിപ്പാട്, അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല മണ്ഡലങ്ങളിൽ ഇൗ മാസം മൂന്നിന് രാവിലെ 10ന് ആരംഭിച്ച് നാലിന് രാവിെല 10ന് സമാപിക്കും. ആലപ്പുഴയിൽ നാലിന് രാവിലെ 10നും അരൂരിൽ ആറിന് രാവിലെ 10നും സമരം ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.