ജലസ്രോതസ്സുകൾ വറ്റി: കാർത്തികപ്പള്ളി താലൂക്കിൽ കുടിവെള്ളക്ഷാമം

ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്കിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. പരമ്പരാഗത ജലസ്രോതസ്സുകൾ വറ്റിവരണ്ട് തുടങ്ങിയതും കുടിവെള്ള പൈപ്പുകളിൽ ജലവിതരണം കുറയുന്നതും പ്രശ്നം വർധിക്കാൻ കാരണമായി. ജല അതോറിറ്റി ഹരിപ്പാട് സബ്ഡിവിഷൻ, കായംകുളം സബ്ഡിവിഷൻ ഒാഫിസുകളുടെ കീഴിലെ പഞ്ചായത്ത്, നഗരസഭ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. കാർത്തികപ്പള്ളി പഞ്ചായത്തിലെ വലിയകുളങ്ങര പമ്പ് ഹൗസിൽ കുടിവെള്ളം മുടങ്ങിയതിനെത്തുടർന്ന്‌ നാട്ടുകാർ റോഡ് ഉപരോധം നടത്തിയിരുന്നു. തൃക്കുന്നപ്പുഴ വടക്കേകരയിലും നാട്ടുകാർ പ്രതിഷേധവുമായി ജല അതോറിറ്റി ഒാഫിസ് ഉപരോധിച്ചത് കഴിഞ്ഞദിവസമാണ്. രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് അധികൃതർ നൽകിയ വാഗ്ദാനം പൂർണമായി പാലിക്കാൻ കഴിഞ്ഞിട്ടില്ല. എല്ലായിടത്തും കുഴൽക്കിണറി​െൻറ തകരാർ നിലനിൽക്കുകയാണ്. ചിങ്ങോലി ചൂരവിള സ്കൂൾ സമീപത്തെ കുഴൽക്കിണർ മാറ്റിസ്ഥാപിക്കണം. അരയാകുളങ്ങര ക്ഷേത്രത്തിന് സമീപം എടുത്ത സ്ഥലത്ത് കുഴൽക്കിണർ സ്ഥാപിച്ചിട്ടില്ല. പള്ളിപ്പാട്ട് പ്രദേശത്ത് നാലുകെട്ടും കവല, പുല്ലമ്പട പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയായതോടെ നാട്ടുകാർ ബുദ്ധിമുട്ടിലാണ്. പള്ളിപ്പാട് വില്ലേജ് ഒാഫിസിന് സമീപത്തെ പമ്പ് ഹൗസിൽനിന്ന് ഒരു ഷിഫ്റ്റ് വെള്ളത്തി​െൻറ വിതരണം നടക്കുെന്നങ്കിലും എല്ലാ പ്രദേശത്തും കിട്ടുന്നില്ല. പുതിയ കുഴൽക്കിണറുകൾ സ്ഥാപിക്കുക, രണ്ട് പമ്പ് ഹൗസുകളിൽനിന്നും ഇൻറർ കണക്‌ഷനുകൾ സ്ഥാപിക്കുക, ഭൂഗർഭ ജലം കുറയുന്നിടത്ത് കുഴൽക്കിണർ താഴ്ത്തുക, ലൈനിൽ അറ്റകുറ്റപ്പണി നടത്തി ജലം പാഴാകുന്നത് തടഞ്ഞ് ജലവിതരണം സുഗമമാക്കുക, വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണുക, കുടിവെള്ള ക്ഷാമമുള്ളിടത്ത് കിയോസ്കുകൾ സ്ഥാപിച്ച് ടാങ്കർ ലോറിയിൽ വെള്ളം കൊണ്ടുവന്ന് നിറക്കുക തുടങ്ങിയ നടപടികൾ വേണമെന്നാണ് നാട്ടുകാരും വിവിധ പാർട്ടി നേതാക്കളും ആവശ്യപ്പെടുന്നത്. ദർഘാസ് ക്ഷണിച്ചു ആലപ്പുഴ: സാമൂഹികനീതി വകുപ്പ് ഹരിപ്പാട് ഐ.സി.ഡി.എസ് പ്രോജക്ടിലെ അംഗൻവാടികളിലേക്ക് 2017-18 സാമ്പത്തികവർഷത്തിലേക്ക് പ്രീ സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ഇൗ മാസം 12ന് ഉച്ചക്ക് രണ്ടുവരെ ദർഘാസ് സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഹരിപ്പാട് എൻ.എസ്.എസ് ബിൽഡിങ്ങിെല ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസിൽ ലഭിക്കും. ഫോൺ: 0479 2404280.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.