ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ പാസ്പോര്‍ട്ട് സേവ കേന്ദ്രം രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ നാടിന് സമര്‍പ്പിച്ചു. പോസ്‌റ്റ് ഒാഫിസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ രാജ്യസഭ അംഗം സുരേഷ് ഗോപി മുഖ്യാതിഥിയായി. കൊടിക്കുന്നില്‍ സുരേഷ് എം.പി അധ്യക്ഷത വഹിച്ചു. കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശാരദ സമ്പത്ത്, കൊച്ചിന്‍ ആര്‍.പി.ഒ പ്രശാന്ത് ചന്ദ്രന്‍, നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍, പോസ്റ്റല്‍ സര്‍വിസ് ഡയറക്ടര്‍ െസയ്ത് റഷീദ്, മുന്‍ എം.എല്‍.എമാരായ പി.സി. വിഷ്ണുനാഥ്, ശോഭന ജോര്‍ജ്, ജില്ല പഞ്ചായത്ത് അംഗം ജോജി ചെറിയാന്‍, ഡി. വിജയകുമാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ ശ്രീദേവി ബാലകൃഷ്ണന്‍, പി.കെ. അനില്‍കുമാര്‍, പോസ്റ്റല്‍ സൂപ്രണ്ട് കെ. മുരളീധരൻ പിള്ള എന്നിവര്‍ സംസാരിച്ചു. ചെങ്ങന്നൂര്‍ ഹെഡ് പോസ്റ്റ് ഒാഫിസില്‍ തയാറാക്കിയ സ്ഥലത്താണ് പാസ്പോര്‍ട്ട് സേവ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഹെഡ് പോസ്റ്റ് ഒാഫിസിെൻറ മുന്നില്‍ വശത്തായി പാസ്പോര്‍ട്ട്് സേവ കേന്ദ്രത്തിലേക്ക് അപേക്ഷകര്‍ക്ക് കടക്കുന്നതിന് പുതിയ വാതില്‍ നിര്‍മിച്ചിട്ടുണ്ട്. ആറ് കൗണ്ടറാണ് സജ്ജീകരിച്ചത്. ഉദ്യോഗസ്ഥര്‍ ആറ് കമ്പ്യൂട്ടറുകളുടെ സഹായത്തോടെ പാസ്പോര്‍ട്ട് അപേക്ഷ സ്വീകരിച്ച് ടോക്കണ്‍ നല്‍കും. എറണാകുളം റീജനല്‍ പാസ്പോര്‍ട്ട് ഓഫിസിലെ ഉദ്യോഗസ്ഥരെയാണ് ചെങ്ങന്നൂര്‍ പാസ്പോര്‍ട്ട് സേവ കേന്ദ്രത്തില്‍ നിയോഗിച്ചത്. എറണാകുളം റീജനല്‍ പാസ്പോര്‍ട്ട് ഓഫിസിെൻറ അധികാരപരിധിയിലുള്ള ലക്ഷദ്വീപ് ഉൾപ്പെടെ ആറ് ജില്ലകളിലെ പൊതുജനങ്ങള്‍ക്ക് ചെങ്ങന്നൂര്‍ പാസ്പോര്‍ട്ട് സേവ കേന്ദ്രത്തിെൻറ സേവനം ലഭിക്കും. കൊടിക്കുന്നിൽ എത്ര ഡാൻസ് കളിച്ചാലും പാസ്പോർട്ട് കേന്ദ്രം എത്തില്ലെന്ന് പി.ജെ. കുര്യൻ ചെങ്ങന്നൂര്‍: വിദേശ മലയാളികളുടെ പ്രശ്‌നത്തില്‍ എപ്പോഴും സഹായകരമായ നടപടി സ്വീകരിക്കുന്ന മന്ത്രിയാണ് സുഷമ സ്വരാജെന്നും ഇത് തെൻറ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ എം.പിമാരുടെയും അഭിപ്രായമാണെന്നും രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചെങ്ങന്നൂരിന് അനുവദിച്ച പാസ്‌പോര്‍ട്ട് സേവ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊടിക്കുന്നില്‍ സുരേഷ് എത്ര ഡാന്‍സ് കളിച്ചാലും സുഷമ സ്വരാജ് വിചാരിച്ചില്ലെങ്കില്‍ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം ചെങ്ങന്നൂരില്‍ എത്തില്ല. ഒരാളുടെ ഏതുപ്രശ്‌നം എപ്പോള്‍ അറിഞ്ഞാലും നടപടി എടുക്കുക മാത്രമല്ല, ആ വ്യക്തിയെ വിളിച്ച് കാര്യങ്ങളുടെ ഗൗരവവും വിശദാംശവും ധരിപ്പിക്കാനും അവര്‍ മടിക്കാറില്ല. രണ്ട് പാർട്ടികളിലാണെങ്കിലും താന്‍ വളരെ അധികം ബഹുമാനിക്കുന്ന ആളാണ് സുഷമ സ്വരാജ്. മാത്രമല്ല, വിദേശ മലയാളികള്‍ക്കുണ്ടാകുന്ന ഏതുപ്രശ്‌നവും സുഷമയുടെ ഒരു ഫോണ്‍കാളിലൂടെ പരിഹരിക്കപ്പെടും. കേന്ദ്രമന്ത്രിമാരില്‍ വളരെ ഫലവത്തായി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് അവരെന്നും ഉള്ളകാര്യങ്ങള്‍ പറയാതിരിക്കുന്നത് ശരിയെല്ലന്നും പറഞ്ഞതിനൊക്കെ നിരവധി അനുഭവങ്ങള്‍ തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.