ദൃശ്യോത്സവം സമാപിച്ചു

ആലുവ: വ്യാപാരമേളയോടനുബന്ധിച്ച് ആലുവ നഗരസഭ മണപ്പുറത്ത് നടത്തിയ സാംസ്കാരിക സായാഹ്നം 'ദൃശ്യോത്സവം' സമാപിച്ചു. തോട്ടക്കാട്ടുകര സ​െൻറ് ആൻസ് പള്ളി വികാരി പോൾസൺ കൊട്ടിയത്ത്, തോട്ടക്കാട്ടുകര മുസ്‌ലിം ജമാഅത്ത് ഇമാം മുസ്തഫ ബാഖവി എന്നിവർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ സി. ഓമന അധ്യക്ഷത വഹിച്ചു. ആർ. രഞ്ജ‍ിനി, നർത്തകി കവിത സുനിൽ, നാടക കലാകാരൻ ജോയ് കളപ്പുരക്കൽ, എഴുത്തുകാരൻ പി.എ. ഹംസക്കോയ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം, സ്‌ഥിരം സമിതി അധ്യക്ഷരായ ലോലിത ശിവദാസൻ, ഓമന ഹരി, പി.എം. മൂസാക്കുട്ടി, കൗൺസിലർമാരായ ശ്യാം പദ്മനാഭൻ, ലളിത ഗണേശൻ, സാജിത സഗീർ, ഷൈജി രാമചന്ദ്രൻ, മിനി ബൈജു, ടെൻസി വർഗീസ്, പി.സി. ആൻറണി എന്നിവർ സംസാരിച്ചു. ഭാരവാഹികൾക്ക് സ്വീകരണം ആലുവ: എസ്.എൻ.ഡി.പി യോഗം തോട്ടക്കാട്ടുകര ശാഖയുടെ ആഭിമുഖ്യത്തിൽ ആലുവ യൂനിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി. സ്വീകരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് വി. സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂനിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡൻറ് പി.ആർ. നിർമൽ കുമാർ, ബോർഡ് അംഗങ്ങളായ വി.ഡി. രാജൻ, കൗൺസിലർമാരായ കെ.കെ. മോഹനൻ, രൂപേഷ് മാധവൻ, സജീവൻ ഇടച്ചിറ, വനിതസംഘം യൂനിയൻ ചെയർമാൻ ലത ഗോപാലകൃഷ്ണൻ, ഷിജി രാജേഷ് എന്നിവർ സംസാരിച്ചു. ശാഖ പ്രസിഡൻറ് പി.ആർ. രാജേഷ് സ്വാഗതവും സെക്രട്ടറി ഒ.എൻ. നാണുക്കുട്ടൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.