പഠന ശിൽപശാല നടത്തി

ആലുവ: നൊച്ചിമ സേവന ലൈബ്രറി പ്രതിഭകേന്ദ്രത്തി‍​െൻറയും സാക്ഷരത വികസന വിദ്യകേന്ദ്രത്തി‍​െൻറയും ആഭിമുഖ്യത്തിൽ 'ഈസി എക്സാം' . എടത്തല സഹകരണ ബാങ്കി​െൻറ സഹകരണത്തോടെയാണ് ശിൽപശാല നടത്തിയത്. നൊച്ചിമ ഗവ. ഹൈസ്കൂൾ വിദ്യാർഥികൾ പങ്കെടുത്തു. ജില്ല പഞ്ചായത്ത് അംഗം അസ്‌ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. എടത്തല പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ് അധ്യക്ഷത വഹിച്ചു. സേവന സെക്രട്ടറി ഒ.കെ. ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ആബിദ ഷറീഫ്, സ്വപ്ന ഉണ്ണി, നൊച്ചിമ ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപിക എസ്. അനില, സേവന ഭാരവാഹികളായ പി.സി. ഉണ്ണി, ടി. രാജേന്ദ്രനാഥ്, വേലായുധൻ, എം.പി. നിത്യൻ, എ.എ. സഹദ് എന്നിവർ സംസാരിച്ചു. ബി.ആർ.സി പരിശീലകരായ കലാഭാനു, അബ്‌ദുൽ കരീം എന്നിവർ ക്ലാസ് നയിച്ചു. മന്നം സമാധി ആചരിച്ചു ആലുവ: എൻ.എസ്.എസ് ആലുവ താലൂക്ക് യൂനിയ‍​െൻറ നേതൃത്വത്തിൽ മന്നം സമാധി ആചരിച്ചു. ഉപവാസം, പുരാണ പരായണം, നാമാർച്ചന, പ്രതിജ്ഞ, പുഷ്പാർച്ചന എന്നിവക്ക് യൂനിയൻ പ്രസിഡൻറ് എ.എൻ. വിപിനേന്ദ്രകുമാർ, വൈസ് പ്രസിഡൻറ് പ്രഫ. കെ.എസ്.ആർ. പണിക്കർ, എം. പദ്മനാഭൻ നായർ, പി. നാരായണൻ നായർ, കെ.എൻ. രഘുനാഥ്, എൻ.ടി. ജലജകുമാരി, ഉഷ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.