ജീവനക്കാരെല്ലാം അവധിയിൽ; ഭൂജല വകുപ്പ് മേഖല ലാബിൽ പരിശോധനക്ക് ആളില്ല

ആലുവ: ജീവനക്കാരെല്ലാം അവധിയിലായതോടെ ഭൂജല വകുപ്പ് മേഖല ലാബിൽ പരിശോധനക്ക് ആളില്ല. കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിനിെടയാണ് ലാബിന് പൂട്ടുവീണിരിക്കുന്നത്. രണ്ട് സ്ഥിരം ജീവനക്കാരും ഒരു കരാർ ജീവനക്കാരനുമാണ് എറണാകുളം ലാബിലുള്ളത്. എക്സിക്യൂട്ടിവ് കെമിസ്‌റ്റ്, ജൂനിയർ കെമിസ്‌റ്റ് എന്നിവരാണ് സ്ഥിരം ജീവനക്കാർ. ഇതിൽ എക്സിക്യൂട്ടിവ് കെമിസ്‌റ്റിന് ഓഫിസ് പ്രവർത്തനത്തെ ബാധിക്കാതെ പിഎച്ച്.ഡി പഠനത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ, ഇവർ തുടർച്ചയായി അവധിയിലാണെന്നാണ് പരാതി. ജൂനിയർ കെമിസ്‌റ്റും കരാർ ജോലിക്കാരനും രോഗമാണെന്ന പേരിലാണ് അവധിയിൽ പോയിരിക്കുന്നത്. ജൂനിയർ കെമിസ്‌റ്റും പിഎച്ച്.ഡിക്ക് അനുമതി ചോദിച്ചിരുന്നതായാണ് ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് അറിയുന്നത്. ഇവർക്കും ഓഫിസ് പ്രവർത്തനത്തെ ബാധിക്കാതെ പഠനം തുടരാൻ അനുമതി നൽകിയിരുന്നതായും പറയുന്നു. ഇത് മറികടക്കാനാണ്‌ അസുഖത്തി​െൻറ പേരിൽ അവധിയെടുത്തതെന്നാണ് ആക്ഷേപം. താൽക്കാലിക ജീവനക്കാരൻ അവധിയിലാണോയെന്ന കാര്യം തങ്ങൾക്കറിയില്ലെന്നാണ് ലാബി‍​െൻറ ചുമതലയുള്ള തിരുവനന്തപുരം ചീഫ് കെമിസ്‌റ്റ് ഓഫിസിൽനിന്നുള്ള വിശദീകരണം. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ വകുപ്പി​െൻറ നിരീക്ഷണ കിണറുകളിലെ ജലത്തി​െൻറ ഗുണനിലവാരം നിശ്ചിത ഇടവേളകളിൽ പരിശോധിക്കേണ്ട ചുമതല ഈ ലാബിനാണ്. പൊതുജനങ്ങളുടെ ജലം നിശ്ചിത ഫീസ് ഈടാക്കി പരിശോധിച്ച് മാർഗനിർദേശങ്ങൾ നൽകേണ്ടതും ഇവിടെനിന്നാണ്. കുടിവെള്ള സ്രോതസ്സുകൾ കുറഞ്ഞുവരുന്ന ഇക്കാലത്ത് ലാബി​െൻറ പ്രവർത്തനം പ്രാധാന്യമേറിയതാണ്. എന്നാൽ, ജല സാമ്പിളുകളുമായി പൊതുജനങ്ങളും വിവിധ ജില്ലകളിലെ ഓഫിസർമാരും എത്തുമ്പോൾ അടച്ചിട്ടിരിക്കുന്ന സർക്കാർ ലാബാണ് കാണുന്നത്. ലാബിൽ പതിച്ചിരിക്കുന്ന നമ്പറിൽ വിളിക്കുമ്പോൾ പിന്നീട് വരാനാണ് മറുപടി. ഇത് പൊതുജനങ്ങൾക്കും ജില്ലകളിലെ ഉദ്യോഗസ്ഥർക്കും വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്. മുമ്പ് കൊടുത്ത സാമ്പിളി​െൻറ റിസൽറ്റ് വാങ്ങാൻ വരുന്നവർക്കും നിരാശയാണ് ഫലം. -യാസർ അഹമ്മദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.