വാർഷികം

ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ ഗുരുതേജസ് കുടുംബ യൂനിറ്റ് മരണാനന്തര സഹായ സംഘം യൂനിയൻ പ്രസിഡൻറ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.ഇ. ഗോപാലൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.ആർ. നിർമൽകുമാർ, കൗൺസിലർ കെ.കെ. മോഹനൻ, മേഖല കൺവീനർ കെ.സി. സ്മിജൻ, ശാഖ പ്രസിഡൻറ് സി.ഡി. സലീലൻ, നോവലിസ്‌റ്റ് അശോകപുരം നാരായണൻ, കുടുംബ യൂനിറ്റ് കൺവീനർ പി.സി. ഷാബു, സതി രാജപ്പൻ, പി.ജി. വേണു എന്നിവർ സംസാരിച്ചു. യൂനിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ പങ്കെടുത്തു. കൺവീനർ വി. മോഹനൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തിമിര ശസ്ത്രക്രിയ ക്യാമ്പ് ആലുവ: പൊയ്ക്കാട്ടുശ്ശേരി പെരുമ്പിള്ളി ചാരിറ്റബിൾ ട്രസ്‌റ്റി‍​െൻറയും പാലക്കാട് അഹല്യ ഐ കെയർ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. പൊയ്ക്കാട്ടുശ്ശേരി എൻ.എസ്.എസ് ഹാളിൽ നടന്ന ക്യാമ്പ് നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. ട്രസ്‌റ്റ് പ്രസിഡൻറ് കെ.വി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. അഹല്യ ആശുപത്രി നേത്രരോഗവിഭാഗത്തിലെ ഡോ. യശ്വന്ത് സിൻഹ, പബ്ലിക് റിലേഷൻസ് മേധാവി അശോക്, പെരുമ്പിള്ളി ട്രസ്‌റ്റ് സെക്രട്ടറി എസ്.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇരുന്നൂറോളം പേർ ക്യാമ്പിൽ പരിശോധന നടത്തി. ഏഴ് പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.