ചാരിറ്റബിള്‍ ട്രസ്‌റ്റ് വാര്‍ഷികം

ആലുവ: കീഴ്മാട് മുള്ളന്‍കുഴി വെളിച്ചം സാധുജന ചാരിറ്റബിള്‍ ട്രസ്‌റ്റ് വാര്‍ഷികവും തയ്യല്‍ മെഷീന്‍ വിതരണവും ചികിത്സ സഹായ വിതരണവും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്‌ദുല്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു. എം.എം. സുധീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ്, പഞ്ചായത്ത് അംഗം കെ.എം. അബു, കുട്ടമശേരി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് മീതിയന്‍ പിള്ള, കീഴ്മാട് അന്ധ വിദ്യാലയം മാനേജര്‍ ജോര്‍ജ് ജോസഫ്, വി.ഐ. സുധീര്‍, ടി.എ. നവാസ്, ഷഹീര്‍ വാക്കണ്ടത്തല്‍, സുമീര്‍ പുത്തന്‍പുരയില്‍, ലത്തീഫ്, വി.എം. ധനേഷ്, ടി.കെ. അഷറഫ്, ടി.എ. നീജാസ്, കെ.എം. അബൂട്ടി, രാജേഷ് എന്നിവര്‍ സംസാരിച്ചു. ഇൻറർ െകാളീജിയറ്റ് ഫെസ്‌റ്റ് ആലുവ: എം.ഇ.എസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്‌റ്റഡീസിലെ കോമേഴ്‌സ് വിഭാഗത്തി‍​െൻറയും മാനേജ്‌െമൻറ് വിഭാഗത്തി‍​െൻറയും നേതൃത്വത്തിൽ ഇൻറർ െകാളീജിയറ്റ് ഫെസ്‌റ്റ് സംഘടിപ്പിച്ചു. ധാത്രി ആയുർവേദിക് പ്രോഡക്ട്സി​െൻറ മാനേജിങ് ഡയറക്ടർ ഡോ. എസ്. സജികുമാർ ഉദ്ഘടനം ചെയ്തു. എം.ഇ.എസ് സംസ്‌ഥാന സെക്രട്ടറി എം. അലി അധ്യക്ഷത വഹിച്ചു. ഗായകൻ അഫ്സൽ സാംസ്കാരിക പരിപാടികൾ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രഫ. എ. താജുദ്ദീൻ, എം.ഇ.എസ് ജില്ല പ്രസിഡൻറ് ടി.എം. സക്കീർ ഹുസൈൻ, സംസ്‌ഥാന കമ്മിറ്റി അംഗം കെ.എം. ഷംസുദ്ദീൻ, കോളജ് മാനേജിങ് സെക്രട്ടറി കെ.എം. ഖാലിദ്, വൈസ് ചെയർമാൻ പി.കെ.എ. ജബ്ബാർ, ഫെസ്‌റ്റ് കൺവീനർ അസി. പ്രഫ. വി.എം. ലഗീഷ്, കോഓഡിനേറ്റർ അസി. പ്രഫ. ആരതി കൃഷണ, സ്‌റ്റാഫ് അസോസിയേഷൻ സെക്രട്ടറി അസി. പ്രഫ. ഷിജോ പാത്താടൻ എന്നിവർ സംസാരിച്ചു. ഡോ. സൈലേഷ്യ സെമിനാർ നയിച്ചു. ചടങ്ങിൽ കോളജ് മാഗസിൻ പ്രകാശനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.