പദ്ധതിത്തുക വിനിയോഗം ഇല്ലാത്ത അവസ്ഥ ഉണ്ടാകരുത്​ ^ജില്ല പഞ്ചായത്ത് പ്രസിഡൻറ്​

പദ്ധതിത്തുക വിനിയോഗം ഇല്ലാത്ത അവസ്ഥ ഉണ്ടാകരുത് -ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആലപ്പുഴ: പദ്ധതി നിർവഹണം പൂർത്തിയാക്കാൻ ഒരുമാസം മാത്രം അവശേഷിക്കേ പദ്ധതിത്തുക പരമാവധി വിനിയോഗിക്കണമെന്നും വിനിയോഗം ശൂന്യമെന്ന അവസ്ഥ ഉണ്ടാകരുതെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഭേദഗതി വരുത്തിയ പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിന് ചേർന്ന ജില്ല ആസൂത്രണ സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് നാലാം സ്ഥാനത്താണ് ആലപ്പുഴ. മാർച്ച് 31നകം മുഴുവൻ തുകയും വിനിയോഗിക്കാൻ ഊർജിത നടപടി സ്വീകരിക്കണം. പദ്ധതി നിർവഹണത്തിൽ അലംഭാവം കാണിക്കുന്ന നിർവഹണ ഉദ്യോഗസ്ഥരെ മാറ്റുന്നത് ഉൾപ്പെടെ നടപടി എടുക്കണം. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ട് പദ്ധതി പുരോഗതി മേലുദ്യോഗസ്ഥർ ഉറപ്പാക്കണം. ഹരിതകേരളം പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. നീർച്ചാലുകളാൽ സമ്പന്നമായ ജില്ലയിലെ ചെറുതും വലുതുമായ എല്ലാ നീർത്തടങ്ങളും മഴയെത്തും മുേമ്പ ജലസംഭരണത്തിന് ഒരുക്കിയിടാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണം. ജില്ല പദ്ധതിയിൽ ഉൾപ്പെടുത്തിയ 407 കീഴ്തട്ട് പദ്ധതികൾ പഞ്ചായത്തുതല പദ്ധതികളായി നടപ്പാക്കാൻ നടപടികളെടുക്കണം. സർക്കാർ സ്‌കൂളുകളിൽ 40 കുട്ടികൾക്ക് ഒന്നെന്ന കണക്കിൽ ഓരോ തദ്ദേശസ്ഥാപനവും ടോയ്‌ലറ്റുകളും ചുറ്റുമതിലും കളിസ്ഥലവും നിർമിക്കണം. വനിത ഘടകപദ്ധതിയിൽ ഉൾപ്പെടുത്തിയ തുക സ്ത്രീകളുടെ പദവി ഉയർത്താനുള്ള പദ്ധതികളിൽ ചെലവഴിക്കണം. ആടുവളർത്തൽ, കോഴിവളർത്തൽപോലുള്ള പദ്ധതികൾക്കാണ് നിലവിൽ ഈ തുക വിനിയോഗിച്ച് വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരസഭകളും ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളും സമർപ്പിച്ച പദ്ധതി ഭേദഗതിക്ക് യോഗം അംഗീകാരം നൽകി. കലക്ടർ ടി.വി. അനുപമ, ജില്ല പ്ലാനിങ് ഓഫിസർ കെ.എസ്. ലതി എന്നിവർ സംസാരിച്ചു. പ്രതിസന്ധികളെ അതിജീവിച്ച വനിതകളെ ജില്ല ഭരണകൂടം ആദരിക്കുന്നു ആലപ്പുഴ: പ്രതിസന്ധികളോട് മല്ലിട്ട് ജീവിതവിജയം നേടിയ സ്ത്രീകളെ 2018 വനിത ദിനത്തിൽ ജില്ല ഭരണകൂടം ആദരിക്കുന്നു. മക്കൾ, ഭർത്താവ്, സഹോദരങ്ങൾ തുടങ്ങിയവരുടെ ജീവിതം കരുപ്പിടിപ്പിക്കാനും ഉന്നത നിലയിൽ എത്തിക്കാനും സ്വന്തം ജീവിതം ഹോമിച്ച സ്ത്രീകളെയാണ് ജില്ല ഭരണകൂടം ആദരിക്കുന്നത്. ആരോഗ്യവകുപ്പ്, സാമൂഹികനീതി വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആദരിക്കൽ. മക്കൾ, ഭർത്താവ്, സഹോദരങ്ങൾ എന്നിവർക്ക് മാത്രമേ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിച്ച വനിതക്കായി അപേക്ഷിക്കാനാവൂ. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം എന്തുകൊണ്ടാണ് പ്രസ്തുത വനിതക്കായി അപേക്ഷിക്കുന്നതെന്നും നിങ്ങളുടെ ജീവിത വിജയത്തിൽ ഈ വനിത ചെയ്ത ത്യാഗപൂർണമായ ജീവിത വഴി സംബന്ധിച്ച് ഒരു പേജിൽ കവിയാത്ത കുറിപ്പും ഇവർക്കൊപ്പമുള്ള അപേക്ഷക​െൻറ ഫോട്ടോയും ഉണ്ടായിരിക്കണം. നാമനിർദേശം ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപത്തെ ആലപ്പുഴ ജില്ല സാമൂഹികനീതി ഓഫിസർക്ക് നേരിട്ടോ gender.glp@gmail.com ഇ-മെയിലിലേക്കോ 9447575730 നമ്പറിലേക്ക് വാട്‌സ്ആപ്പോ ചെയ്യാം. ഇൗമാസം നാലിന് വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.