മില്ലുടമകളുടെ നിസ്സഹകരണം; കുട്ടനാട്ടിൽ നെല്ല്​ കെട്ടിക്കിടക്കുന്നു

കുട്ടനാട്: പുഞ്ചകൃഷിയുടെ നെല്ലെടുപ്പുമായി സഹകരിക്കില്ലെന്ന മില്ലുടമകളുടെ നിലപാടിനെ തുടര്‍ന്ന് കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ വിളവെടുത്ത നെല്ല് കെട്ടിക്കിടക്കുന്നു. കായല്‍ പാടശേഖരങ്ങളിലടക്കം ഏക്കറുകണക്കിന് പാടത്തെ നെല്ലാണ് പാടത്തുതന്നെ സംഭരിച്ചിരിക്കുന്നത്. നെല്ലെടുപ്പിലെ വ്യവസ്ഥകളെച്ചൊല്ലിയ തര്‍ക്കമാണ് മില്ലുടമകളുടെ നിസ്സഹകരണത്തിലേക്ക് നയിച്ചത്. വ്യാഴാഴ്ച സപ്ലൈകോ എം.ഡിയുമായി നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് സപ്ലൈകോ പാഡി അധികൃതര്‍ പറഞ്ഞു. മാര്‍ച്ച് ആദ്യവാരം കൂടുതല്‍ പാടശേഖരങ്ങളില്‍ വിളവെടുപ്പ് ആരംഭിക്കുമെന്നിരിേക്ക കര്‍ഷകരും ആശങ്കയിലാണ്. പുളിങ്കുന്ന് തെക്കേമതി കായല്‍, നീലംപേരൂര്‍ പഴയപതിനാലായിരം, വീയപുരം കട്ടക്കുഴി തേവേരി, പാണ്ടനാട് പടനിലം, താമരക്കുളം പുഞ്ചവാഴ്ക പുഞ്ച തുടങ്ങിയ പാടശേഖരങ്ങളില്‍ വിളവെടുത്ത നെല്ല് പാടത്തുതന്നെ സംഭരിച്ചിരിക്കുകയാണ്. കുട്ടനാട്ടില്‍ റാണി കായല്‍ പാടശേഖരത്തില്‍ മാത്രമാണ് സംഭരണം പൂര്‍ത്തിയായത്. ചിത്തിരക്കായലില്‍ വിളവെടുപ്പും സംഭരണവും ആരംഭിച്ചതിന് പിന്നാലെയാണ് നെല്ലെടുപ്പ് മുടങ്ങിയത്. മാര്‍ത്താണ്ഡം കായല്‍, നീലംപേരൂര്‍ ചിങ്ങംകരി, വടക്കേ തൊള്ളായിരം, എടത്വ കൃഷിഭവന് കീഴിലുള്ള വിവിധ പാടശേഖരങ്ങള്‍ എന്നിവിടങ്ങളില്‍ അടുത്തയാഴ്ചയോടെ വിളവെടുപ്പ് ആരംഭിക്കും. വിളവെടുത്ത നെല്ല് ഒരാഴ്ചയായി പാടത്തുതന്നെ കൂട്ടിയിട്ടിരിക്കുകയാണ്. 380 ഏക്കര്‍ പാടശേഖരത്തിലെ 150 ഏക്കറോളം ഭാഗം കൊയ്തുകഴിഞ്ഞു. ഇനി വിളവെടുക്കണമെങ്കില്‍ നിലവില്‍ സംഭരിച്ച നെല്ല് എടുത്തുമാറ്റണം. എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം. മഅ്ദനിക്ക് നീതിക്കായി ഉപവാസം നടത്തി കായംകുളം: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യനില വഷളാകുന്ന സാഹചര്യത്തിൽ ബംഗളൂരു കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കി നീതി ലഭ്യമാക്കാൻ കേരള നിയമസഭ അടിയന്തര പ്രമേയം പാസാക്കി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി ജില്ല കമ്മിറ്റി കായംകുളം കെ.എസ്.ആർ.ടി.സി ജങ്ഷന് സമീപം ഏകദിന ഉപവാസം നടത്തി. ജില്ല പ്രസിഡൻറ് പി.ടി. ഷംസുദ്ദീൻ പൂക്കുട്ടി അധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭ ചെയർമാൻ എൻ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ മുട്ടം നാസർ ആമുഖ പ്രഭാഷണം നടത്തി. ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു വേളങ്ങാടൻ, സമസ്ത മുശാവറ കേന്ദ്ര കമ്മിറ്റി അംഗം എ. ത്വാഹ മൗലവി, മനുഷ്യാവകാശ പ്രവർത്തകൻ വിൻസൻ ജോസഫ്, പി.ഡി.പി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ ടി.എം. രാജ, അൻസാരി ആലപ്പുഴ, ജില്ല ഭാരവാഹികളായ സിനോജ് താമരക്കുളം, അൻവർ കായംകുളം, സാദിഖ് അഹമ്മദ്, വള്ളികുന്നം ഖാലിദ്, അയ്യൂബ് ഖാൻ കൊട്ടക്കാട്ടുശ്ശേരി, സീന ഷാജഹാൻ, സി.എ. ഖാദർ, ശറഫുദ്ദീൻ, നാസർ ആറാട്ടുപുഴ (വെൽഫെയർ പാർട്ടി), മുജീബ് റഹ്മാൻ( ജമാഅെത്ത ഇസ്ലാമി), റാഷീം ആദിക്കാട്ടുകുളങ്ങര, ഷിബു താമരക്കുളം, ത്വാഹ കായംകുളം എന്നിവർ സംസാരിച്ചു. ജില്ലയിലെ ഐ.ടി.ഐകൾ എസ്.എഫ്.ഐക്കൊപ്പം ആലപ്പുഴ: ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് ഐ.ടി.ഐകളിലെ മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചു. അമ്പലപ്പുഴ പുറക്കാട് ഗവ. ഐ.ടി.ഐയിൽ എസ്.എഫ്.ഐ സ്ഥാനാർഥികൾ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് ജില്ല പ്രസിഡൻറ് ജെബിൻ പി. വർഗീസും സെക്രട്ടറി എം. രജീഷും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.