ആലുവ: റൂറൽ ജില്ല പൊലീസ് കേരള പൊലീസ് സൈബർഡോമുമായി സഹകരിച്ച് കിഡ്സ് ഗ്ലോവ് എന്ന പദ്ധതിയുടെ കീഴില്‍ ജില്ലതല സൈബര്‍ സെക്യൂരിറ്റി കാമ്പയിന്‍ നടത്തി. ഐ.എസ്.എല്‍ കമേൻററ്റർ ഷൈജു ദാമോദരന്‍, അന്തർദേശീയ ആം റസ്ലിങ് ചാമ്പ്യൻ ജോബി മാത്യു, സംവിധായകനും പൊലീസ് ഉദ്യോഗസ്‌ഥനുമായ അരുണ്‍ വിശ്വം എന്നിവര്‍ ചേർന്ന് നിർവഹിച്ചു. റൂറല്‍ ജില്ല പൊലീസ് മേധാവി എ.വി. ജോർജ് അധ്യക്ഷത വഹിച്ചു. നിർമല ഹയർ സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ സി. ടിൻസിര സംസാരിച്ചു. റൂറല്‍ ജില്ല സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജി. രവീന്ദ്രനാഥ് സ്വാഗതം പറഞ്ഞു. റൂറല്‍ ജില്ല സൈബർ സെല്ലിലെ തൽഹത്ത്, ധന്യ മേനോന്‍ എന്നിവർ ക്ലാസിനും നേതൃത്വം നൽകി. റൂറല്‍ ജില്ല സൈബർ സെല്ലിെലയും ജില്ല സ്പെഷല്‍ ബ്രാഞ്ചിെലയും പൊലീസ് ഉദ്യോഗസ്‌ഥരും പരിപാടിയില്‍ സംബന്ധിച്ചു. സ്കൂള്‍ കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനവും സംഘടിപ്പിച്ചിരുന്നു. വിവിധ സ്കൂളുകളില്‍നിന്നുള്ള 500 വിദ്യാർഥികളും എസ്.പി.സി കാഡറ്റുകളും അധ്യാപകരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.