ഏതന്വേഷണവും നേരിടാൻ തയാർ -കെ. തുളസി

കാലടി: എൽ.ഡി.എഫി​െൻറ നേതൃത്വത്തിലെ കാലടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 30 മാസത്തെ ഭരണത്തിൽ ഏതെങ്കിലുമൊരു അഴിമതി ചൂണ്ടിക്കാണിച്ചാൽ ഏതന്വേഷണവും നേരിടാൻ തയാറാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ. തുളസി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒന്നര കോടി മുടക്കി യൂ.ഡി.എഫ് ഭരണസമിതി പണികഴിപ്പിച്ച പഞ്ചായത്ത് ഓഫിസ് കെട്ടിടത്തെ സംബന്ധിച്ച് കഴിഞ്ഞദിവസം നടന്ന ഉന്നതതല അന്വേഷണമാണ് പെെട്ടന്നുള്ള പ്രതിപക്ഷ പ്രകോപനത്തിന് കാരണം. ഐ.എസ്.ഒ സർട്ടിഫിക്കേഷനുവേണ്ട മിനിമം സൗകര്യംപോലും ഈ കെട്ടിടത്തിനില്ല. ആധുനിക ഫിഷ്മാർക്കറ്റെന്ന പേരിൽ കോടികൾ മുടക്കി അശാസ്ത്രീയമായി പണിത കെട്ടിടം ഉപയോഗശൂന്യമായി കാടുകയറി നശിച്ചുകൊണ്ടിരുന്നത് പുനർനിർമിച്ചു. അശാസ്ത്രീയമായി പണിത ആധുനിക അറവുശാലയുടെ സ്ഥിതിയും സമാനമാണ്. ഒന്നര കോടി മുടക്കി നിർമിച്ച കെട്ടിടത്തിന് ഒരുസൗകര്യവുമില്ലാതെ തട്ടിക്കൂട്ടിയ നിർമാണമാണ് മുൻ യു.ഡി.എഫ് ഭരണസമിതി നടത്തിയത്. ഈ ഭരണസമിതി കെട്ടിടത്തി​െൻറ പണി പൂർത്തീകരിച്ച് ജൂലൈയിൽ ഉദ്ഘാടനം നടത്തി അറവുശാല ഇവിടേക്ക് മാറ്റും. മഴക്കാല പൂർവശുചീകരണത്തിന് 25,000 രൂപ അനുവദിച്ചിട്ടും സ്വന്തം വാർഡുകളിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് തയാറാവാത്ത യു.ഡി.എഫ് അംഗങ്ങൾ വസ്തുതാവിരുദ്ധ ആരോപണങ്ങൾ ഉന്നയിക്കുന്നത് വിചിത്രമാണ്. ലൈഫ് മിഷൻ പദ്ധതി പ്രകാരം 10 വീട് പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ബയോപോട്ട്, ബയോഗ്യാസ് പ്ലാൻറ്, കംമ്പോസ്റ്റ് പിറ്റ് തുടങ്ങിയ ഉറവിട മാലിന്യസംസ്കരണത്തിന് മുൻതൂക്കം നൽകിയ പ്രവർത്തനങ്ങൾ നടത്തുകയാണ്. സർവകക്ഷി യോഗം വിളിച്ച് അഭിപ്രായം തേടിയശേഷമാണ് ഡംപിങ് യാർഡിൽ കുന്നുകൂടിയ മാലിന്യം മാറ്റിയത്. ഈ യോഗങ്ങളിലെല്ലാം പങ്കെടുത്ത് പ്രതിപക്ഷ അംഗങ്ങൾ പിന്തുണ നൽകിയിരുന്നു. 30 മാസത്തിനുള്ളിൽ ആറ് പഞ്ചായത്ത് സെക്രട്ടറിമാരെ മാറ്റി എന്ന ആരോപണവും ശരിയല്ല. അധികാരത്തിൽ വന്ന് ആറുമാസം കഴിഞ്ഞപ്പോൾ അന്നത്തെ സെക്രട്ടറി പെൻഷനായി. തുടർന്ന് ചുമതല ഉണ്ടായിരുന്ന അസി .സെക്രട്ടറി പ്രമോഷനെത്തുടർന്ന് ട്രാൻസ്ഫർ ആയി. തുടർന്ന് ഒക്കൽ സെക്രട്ടറിക്ക് താൽക്കാലിക ചുമതല കൊടുത്തു. പുതിയ സെക്രട്ടറി വന്നതിനെത്തുടർന്ന് താൽക്കാലിക സെക്രട്ടറി ചുമതല ഒഴിഞ്ഞു. തുടർന്ന് വന്ന സെക്രട്ടറിമാർ മ്യൂച്ചൽ ട്രാൻസ്ഫർ വഴി അവരവരുടെ വീടിന് സമീപത്തെ പഞ്ചായത്തുകളിലേക്ക് പോവുകയാണുണ്ടായത്. ചരിത്രത്തിലാദ്യമായി ഗ്രാമപഞ്ചായത്തി​െൻറ തനതുവരുമാനം കോടി ക്ലബിലെത്തിക്കുയും പദ്ധതി പണം 100ശതമാനം ചെലവഴിക്കുകയും ചെയ്തു. വൈസ് പ്രസിഡൻറ് വാലസ് പോൾ, മെംബർമാരായ ബിജു പരമേശ്വരൻ, ഉഷ ബാലൻ, റൂബി ആൻറണി, പുഷ്പ മണി ജയപ്രകാശ്, സോഫി വർഗീസ്, സൽമ സിദ്ദീഖ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. അനുമോദിച്ചു കാലടി: കാലടി ശ്രീശാരദ വിദ്യാലയത്തിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ എറണാകുളം സെൻട്രൽ റേഞ്ച് എസ്.പി കെ. കാർത്തിക് അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. ആദിശങ്കര ട്രസ്റ്റ്ചീഫ് ഓപറേറ്റിങ് ഓഫിസർ പ്രഫ. സി.പി. ജയശങ്കർ, പ്രിൻസിപ്പൽ മഞ്ജുഷ വിശ്വനാഥ്, വൈസ്പ്രിൻസിപ്പൽ രേഖ ആർ. പിള്ള, പി.ടി.എ പ്രസിഡൻറ് കെ.എൻ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.