ചമ്പക്കുളം മൂലം വള്ളംകളി; നടുഭാഗം ചുണ്ടന് രാജപ്രമുഖന്‍ ട്രോഫി

കുട്ടനാട്: ചമ്പക്കുളം മൂലം വള്ളംകളിയിൽ കുര്യന്‍ ജോസഫ് മണത്തറ നയിച്ച നടുഭാഗം ബോട്ട് ക്ലബി​െൻറ നടുഭാഗം ചുണ്ടന്‍ രാജപ്രമുഖന്‍ ട്രോഫി കരസ്ഥമാക്കി. ശിവപ്രസാദ് കൊച്ചുകൈയത്തറ നയിച്ച യു.ബി.സി കൈനകരിയുടെ ചമ്പക്കുളം ചുണ്ടനെ തുഴപ്പാടുകള്‍ക്ക് പിന്നിലാക്കിയാണ് നടുഭാഗം ജലരാജാവായത്. എ.സി.പി ഗോപാലനാചാരി തുഴഞ്ഞ കേരള പൊലീസ് ബോട്ട് ക്ലബി​െൻറ മഹാദേവികാട് കാട്ടില്‍ തെക്കേതിലിനാണ് മൂന്നാംസ്ഥാനം. ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ ജിഫി ഫെലിക്‌സ് നയിച്ച കുമരകം ൈകപ്പുഴമുട്ട് എന്‍.സി.ഡി.സി ബോട്ട്ക്ലബ് തുഴഞ്ഞ ശ്രീവിനായകനാണ് ഒന്നാംസ്ഥാനം. സ​െൻറ് ജോര്‍ജ് ചുണ്ടന്‍ രണ്ടാംസ്ഥാനവും ചെറുതന മൂന്നാംസ്ഥാനവും േനടി. വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ ജോണ്‍ അലക്‌സ് വാളക്കുഴി നയിച്ച പള്ളാത്തുരുത്തി അംബ്രോസ് ബോട്ട് ക്ലബി​െൻറ ഷോട്ട് പുളിക്കത്തറ ഒന്നും മണലി രണ്ടും സ്ഥാനം നേടി. ഓടി എ ഗ്രേഡില്‍ അര്‍ജുന്‍ എം. സത്യന്‍ കുമരകം നയിച്ച സമുദ്ര ബോട്ട് ക്ലബ് തുഴഞ്ഞ തുരുത്തിത്തറ ഒന്നാംസ്ഥാനവും പടക്കുതിര രണ്ടാം സ്ഥാനവും നേടി. വെപ്പ് ബി ഗ്രേഡില്‍ ജാക്‌സണ്‍ സ്റ്റീഫന്‍ കുരുവിള നയിച്ച മങ്കൊമ്പ് സ​െൻറ് പയസ് ടെന്‍ത് ബോട്ട് ക്ലബി​െൻറ ചിറമേല്‍ തോട്ടുകടവന്‍ ഒന്നാമതെത്തി. പുന്നത്ര പുരയ്ക്കലിനാണ് രണ്ടാംസ്ഥാനം. ഓടി ബി ഗ്രേഡില്‍ ഫാ. മാര്‍ട്ടിന്‍ ക്യാപ്റ്റനായ എസ്.എച്ച്.ബി.സി കൈനകരിയുടെ താണിയന്‍ ഒന്നാമതെത്തിയപ്പോൾ ഡാനിയേല്‍ രണ്ടാംസ്ഥാനം നേടി. ജലമേളക്ക് തുടക്കംകുറിച്ച് കലക്ടര്‍ എസ്. സുഹാസ് പതാക ഉയര്‍ത്തി. കൊടിക്കുന്നില്‍ സുരേഷ് എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പദ്മകുമാര്‍ അധ്യക്ഷത വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസി. കമീഷണര്‍ ശ്രീപ്രസാദ് നായര്‍, ചമ്പക്കുളം കല്ലൂര്‍ക്കാട് ബസിലിക്ക റെക്ടര്‍ ഫാ. എബ്രഹാം കാടാത്തുകളം എന്നിവര്‍ ദീപം തെളിച്ചു. യു. പ്രതിഭ എം.എല്‍.എ, സബ്കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ ലൈലാ രാജു, പോളി തോമസ്, പഞ്ചായത്ത് പ്രസിഡൻറുമാരായ ജോര്‍ജ് മാത്യു പഞ്ഞിമരം, ഡി. മഞ്ജു, എം.കെ. ചാക്കോ, ജനൂപ് പുഷ്പാകരന്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് എ. പദ്മകുമാര്‍ സമ്മാനങ്ങള്‍ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.