ശ്രീജ നെയ്യാറ്റിൻകരക്കെതിരായ സൈബർ ആക്രമണം: നടപടി വൈകരുത് -പി.ഡി.പി കൊച്ചി: വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീജ നെയ്യാറ്റിൻകരയെ സാമൂഹികമാധ്യമങ്ങൾ വഴി അപമാനിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിക്കെതിരെ സൈബർ കുറ്റം ചുമത്തണം. പ്രതിയുടെ രാഷ്ട്രീയം നോക്കാതെ നിയമ നടപടിയുണ്ടാകണം. മർദിതപക്ഷത്തോടൊപ്പം നിലയുറപ്പിച്ച പോരാളികളെ നീചകൃത്യങ്ങളിലൂടെ അപമാനിച്ച് തളർത്താമെന്നത് സംഘ്പരിവാർ വ്യാമോഹം മാത്രമാണെന്നും പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോകാൻ പൊതുസമൂഹം ഒറ്റക്കെട്ടായി ശ്രീജയെ പിന്തുണക്കണമെന്നും പി.ഡി.പി സംഘടനാകാര്യ ജനറൽ സെക്രട്ടറി വി.എം. അലിയാർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.