കൊച്ചി: ചോറ്റാനിക്കര ഏഴക്കരനാട് സ്വദേശി എ.പി. രാജുവിെൻറ ഭാര്യ രാഖിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഹൈകോടതി ഉത്തരവ്. ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ അന്വേഷണം നടത്താനാണ് നിർദേശം. ഭാര്യയുടെ മരണത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രാജു നൽകിയ ഹരജിയാണ് കോടതി തീർപ്പാക്കിയത്. 2017 ഒക്ടോബർ രണ്ടിന് വൈകീട്ടാണ് രാഖിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടയിലെ സെയിൽസ് ഗേളായിരുന്ന രാഖിക്ക് ബസ് കണ്ടക്ടറായ ബേസിൽ എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നെന്നും അവസാനമായി രാഖി മൊബൈൽ ഫോണിൽ വിളിച്ചത് ഇയാളെയാണെന്നും ഹരജിക്കാരൻ ആരോപിക്കുന്നു. ഇക്കാര്യം പൊലീസ് കാര്യമായി അന്വേഷിച്ചില്ലത്രെ. ബേസിലിനെ ഫോണിൽ വിളിച്ച ശേഷമാണ് രാഖി ആത്മഹത്യ ചെയ്തതെന്ന് രേഖകളിൽ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതിയുടെ ആത്മഹത്യക്ക് വ്യക്തമായ കാരണം ഉണ്ടാകും. അവസാനത്തെ കാളിന് ആത്മഹത്യയുമായി ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് കാര്യമായി അന്വേഷിച്ചിട്ടില്ല. ഒരുമിച്ച് യാത്ര ചെയ്തതിനെക്കുറിച്ചും ഫോൺ കാളിനെക്കുറിച്ചും ബേസിൽ നൽകിയ മൊഴി പൊലീസ് അതേപടി വിശ്വസിക്കുകയാണ് ചെയ്തത്. ഇക്കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.