കൊച്ചി: തൃക്കാക്കര പടമുഗൾ പള്ളിക്ക് വഖഫ് മുഖേന ലഭിച്ച ഭൂമിയിലെ സ്വകാര്യവ്യക്തിയുടെ കൈയേറ്റം ഒഴിപ്പിക്കണമെന്ന വഖഫ് ബോർഡ് എക്സിക്യൂട്ടിവ് ഒാഫിസറുെടയും വഖഫ് ട്രൈബ്യൂണലിെൻറയും ഉത്തരവ് ഹൈകോടതി ശരിവെച്ചു. ഭൂമി വർഷങ്ങളായി തെൻറ ൈകവശമുള്ളതും പള്ളിക്കമ്മിറ്റി തനിക്ക് വിറ്റതുമാണെന്നും ചൂണ്ടിക്കാട്ടി വഖഫ് ബോർഡ് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിക്കമ്മിറ്റി ഭാരവാഹികൂടിയായ സെയ്ത് മുഹമ്മദ് നൽകിയ ഹരജി തള്ളിയാണ് ഡിവിഷൻ ബെഞ്ചിെൻറ വിധി. 1987ൽ പുതിയ പള്ളി നിർമാണത്തിന് കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെ തന്നിൽ നിന്ന് 8750 രൂപ കൈപ്പറ്റി വാക്കാൽ വിൽപന നടത്തിയെന്നാണ് ഹരജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ഇതിനുശേഷം നിലമായിരുന്ന സ്ഥലം നികത്തി വർക്ഷോപ് ഉൾപ്പെടെ നിർമിച്ചു. വഖഫ് സ്വത്തിെൻറ കൈയേറ്റം ആരോപിച്ച് പള്ളിക്കമ്മിറ്റി ഭാരവാഹിയായ അബ്ദുൽ സലാമാണ് വഖഫ് ബോർഡിനെ സമീപിച്ചത്. സ്വകാര്യ വ്യക്തിയുടേത് കൈയേറ്റമാണെന്നും ഒഴിപ്പിക്കണമെന്നും ബോർഡ് എക്സിക്യൂട്ടിവ് ഒാഫിസർ ഉത്തരവിട്ടു. ഇതിനെതിരെ സെയ്തു മുഹമ്മദ് നൽകിയ ഹരജി ട്രൈബ്യൂണലും തള്ളി. വഖഫ് ഭൂമി കൃഷിയാവശ്യമെന്ന നിലക്ക് വർഷങ്ങളായി ഉപയോഗിക്കുന്നതായും വിൽപനയിലൂടെ ഇേപ്പാൾ സ്ഥലം തേൻറതായെന്നുമാണ് ഹരജിക്കാരെൻറ വാദം. എന്നാൽ, വാക്കാലുള്ള വിൽപന രജിസ്ട്രേഷൻ, വഖഫ് നിയമപ്രകാരം നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, വാക്കാൽ പള്ളിക്കമ്മിറ്റി ഹരജിക്കാരന് ഭൂമി വിൽപന നടത്തിയെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. മാത്രമല്ല, വിൽപനക്ക് വഖഫ് ബോർഡിെൻറ മുൻകൂർ അനുമതി വേണമെന്ന ചട്ടം വഖഫ് നിയമത്തിലുണ്ട്. ഭേദഗതിക്ക് മുമ്പും ഇൗ ചട്ടം നിലനിൽക്കുന്നതിനാൽ 1987ലെ വിൽപനക്ക് ഇത് ബാധകമല്ലെന്ന വാദം നിലനിൽക്കില്ല. കൃഷിയിടം എന്ന നിലയിലാണ് വഖഫ് ഭൂമി ഉപയോഗിക്കാൻ നിയമപ്രകാരം ഹരജിക്കാരന് കഴിഞ്ഞത്. എന്നാൽ, സ്ഥലം തെൻറ ഉടമസ്ഥതയിലായെന്ന നിഗമനത്തിൽ ഹരജിക്കാരൻ നിലം നികത്തി കെട്ടിടം നിർമിച്ചു. ഇതോടെ കൃഷിസ്ഥലം ഉപയോഗിക്കാനുള്ള നിയമപരമായ ആനുകൂല്യവും ഹരജിക്കാരന് നഷ്ടപ്പെട്ടു. ഒരിക്കൽ വഖഫ് ചെയ്താൽ അത് എന്നെന്നും വഖഫ് ഭൂമി തന്നെയായിരിക്കുമെന്ന വഖഫ് നിയമത്തിലെ വ്യവസ്ഥ വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.