എസ്​.സി പ്രമോട്ടർമാരുടെ നിയമനം തടസ്സപ്പെട്ടു

അമ്പലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴിൽ എസ്.സി പ്രമോട്ടർമാരുടെ നിയമനം തടസ്സപ്പെട്ടു. ഒരു വർഷത്തെ കാലാവധിയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി പ്രവർത്തനങ്ങളെ സഹായിക്കാനും അതി​െൻറ ഗുണഫലങ്ങൾ പട്ടികജാതി ജനവിഭാഗങ്ങളിൽ എത്തിക്കുന്നതിനുമായി പ്രവർത്തിക്കേണ്ടവരുടെ നിയമനമാണ് ഇപ്പോൾ തടസ്സപ്പെട്ടത്. കരാറടിസ്ഥാനത്തിൽ മുമ്പ് പ്രവർത്തിച്ചിരുന്ന പ്രമോട്ടർമാരിൽ ചിലർ ജോലി സ്ഥിരത ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് നിയമനം നടക്കാതായത്. ഇതോടെ സ്കൂൾ അധ്യയന വർഷം ആരംഭിച്ച ഘട്ടത്തിൽ എസ്.സി വിദ്യാർഥികളുടെ ക്ഷേമപ്രവർത്തനങ്ങളിൽ ഏറെ പ്രവർത്തനങ്ങൾ കൈക്കൊള്ളേണ്ട ഘട്ടത്തിലാണ് പ്രമോട്ടർ നിയമനങ്ങൾ തടസ്സപ്പെട്ടത്. മാസം 6000 രൂപ വരെയാണ് ഇവർക്ക് അലവൻസായി നൽകിയിരുന്നത്. അഞ്ച് വർഷത്തിലധികം ജോലിയിൽ തുടർന്ന എട്ടോളം പ്രമോട്ടർമാരാണ് ജോലിസ്ഥിരത ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ആലപ്പുഴ, ചേർത്തല മുനിസിപ്പാലിറ്റികൾ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് നിലവിൽ പ്രമോട്ടർ നിയമനം തടസ്സപ്പെട്ടിരിക്കുന്നത്. എന്നാൽ, നിയമനങ്ങൾ ഉടൻ നടത്തുമെന്ന് ജില്ല പട്ടികജാതി വികസന ഓഫിസർ പറഞ്ഞു. റേഡിയേഷൻ മുടങ്ങാതിരിക്കാൻ സർക്കാർ ഇടപെടണം -എം.പി ആലപ്പുഴ: മെഡിക്കൽ കോളജിൽ അർബുദ ചികിത്സ വിഭാഗത്തിൽ റേഡിയേഷൻ മുടങ്ങാതിരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ എം.പി ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഫിസിസിസ്റ്റിനെ നിയമിക്കാത്തതിനാൽ മെഡിക്കൽ കോളജിൽ ചികിത്സ മുടങ്ങിയ സാഹചര്യം ഗൗരവതരമാണ്. ആലപ്പുഴയിലേക്ക്‌ നിയമിച്ച ഫിസിസിസ്റ്റ് ഇതുവരെ ചാർജ് എടുത്തിട്ടില്ല. സർക്കാർ അടിയന്തരമായി ഇടപെട്ട് ഫിസിസിസ്റ്റിനെ നിയമിക്കണമെന്നും രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് ആലപ്പുഴ മെഡിക്കൽ കോളജിൽ ഒരു ഫിസിസിസ്റ്റി​െൻറ തസ്തിക കൂടി അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.