അഞ്ചുവർഷത്തിനകം 500 പാലങ്ങൾ പൂർത്തിയാക്കും -മന്ത്രി സുധാകരൻ

മാവേലിക്കര: സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്തൊട്ടാകെ പൊതുമരാമത്ത് വകുപ്പ് ചെറുതും വലുതുമായ അഞ്ഞൂറോളം പാലങ്ങൾ പൂർത്തീകരിക്കുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. 7500 കോടി ഈ ഇനത്തിൽ സർക്കാർ ചെലവഴിക്കും. മാവേലിക്കര നിയോജകമണ്ഡലത്തിലെ മൂന്ന് പ്രധാന റോഡ് പദ്ധതികളുടെ ഉദ്ഘാടനം വിവിധ ഭാഗങ്ങളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മാവേലിക്കര കണ്ടിയൂർ ബൈപാസ് നിർമാണോദ്ഘാടനം, തഴക്കര-മാക്രിമട റോഡ് ഉദ്ഘാടനം, കൊല്ലകടവ് ഫെറി റോഡ് ഉദ്ഘാടനം എന്നിവയാണ് മന്ത്രി ഒറ്റദിവസം നിർവഹിച്ചത്. മാവേലിക്കര നിയോജകമണ്ഡലത്തിൽ രണ്ടുവർഷത്തിനുള്ളിൽ 169 കോടിയുടെ റോഡും പാലവും അനുവദിച്ചതായി മന്ത്രി പറഞ്ഞു. കെട്ടിടനിർമാണം ഉൾെപ്പടെ പരിഗണിക്കുമ്പോൾ പൊതുമരാമത്ത് 200 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് മാവേലിക്കരയിൽ നടത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ പ്രത്യേക മുൻഗണന നൽകിവരുന്നു. കണ്ടിയൂർ ബൈപാസിന് നാലുവർഷം മുമ്പ് സ്ഥലം ഏറ്റെടുത്തെങ്കിലും നിർമാണപ്രവൃത്തികൾ അനിശ്ചിതമായി നീണ്ടു. പൊതുമരാമത്ത് വകുപ്പ് 3.75 കോടി ചെലവഴിച്ചാണ് 1.2 കി.മീ. റോഡ് നിർമിക്കുന്നത്. ഇപ്പോഴത്തെ ടെൻഡർ പ്രകാരം കി.മീറ്ററിന് മൂന്നുകോടി ചെലവിലാണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡ് നിർമിക്കുന്നതെന്ന് ൈപ്രവറ്റ് ബസ് സ്റ്റാൻഡിന് സമീപം സംഘടിപ്പിച്ച ഉദ്ഘാടനചടങ്ങിൽ മന്ത്രി പറഞ്ഞു. തഴക്കരയില രണ്ട് ഭൂപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ബണ്ട് റോഡാണ് നിർമാണം പൂർത്തിയാക്കിയ തഴക്കര-മാക്രിമട റോഡ്. ആർ. രാജേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് റോഡ് പൂർത്തീകരിച്ചിട്ടുള്ളത്. രണ്ടു ദേശങ്ങളുടെ കാർഷികസമൃദ്ധിയെ ഏറെ സഹായിക്കുന്നതാണ് പുതിയ റോഡ്. പദ്ധതി ഏറ്റെടുത്ത എം.എൽ.എ അഭിനന്ദനം അർഹിക്കുന്നതായും മന്ത്രി ആക്കനാട്ടുകര ചരൂർമുക്കിന് സമീപം സംഘടിപ്പിച്ച യോഗത്തിൽ പറഞ്ഞു. പൈനുംമൂട് കൊല്ലകടവ് ഫെറി റോഡ് 2.02 കോടി ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ചത്. 2.4 കി.മീ. നീളമുള്ള റോഡ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമിച്ചത്. വിവിധ ഭാഗങ്ങളിൽ നടന്ന ഉദ്ഘാടന പരിപാടികളിൽ മാവേലിക്കര എം.എൽ.എ ആർ. രാജേഷ് അധ്യക്ഷതവഹിച്ചു. മാവേലിക്കര നഗരസഭ ചെയർപേഴ്സൻ ലീല അഭിലാഷ്, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വത്സല സോമൻ, ജില്ല പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മൻ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സരസു സാറ മാത്യു, മാവേലിക്കര നഗരസഭ ചെയർപേഴ്സൻ പി.കെ. മഹേന്ദ്രൻ, നഗരസഭ അംഗം കെ. ഗോപൻ, തഴക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. അനിരുദ്ധൻ, മുരളി തഴക്കര, അജിത്കുമാർ, സൂര്യ വിജയകുമാർ, കൃഷ്ണകുമാരി, പി.ബ്ല്യു.ഡി സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി. വിശ്വപ്രകാശ്, എക്സിക്യൂട്ടീവ് എൻജിനീയർ ബി. വിനു, എൽ.എസ്.ജി.ഡി എക്സിക്യൂട്ടിവ് എൻജിനീയർ എ. ബീന എന്നിവർ സംസാരിച്ചു. ബി.ടെക് സംവരണ സീറ്റിലേക്ക് പ്രവേശനം ആലപ്പുഴ: കേപ്പി​െൻറ കീഴിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മ​െൻറ് പുന്നപ്രയിൽ ബി.ടെക് സംവരണ പ്രവേശനം നടത്തും. സംസ്ഥാന സഹകരണ വകുപ്പ് ജീവനക്കാരുടെയും രജിസ്ട്രാർ ഓഫ് കോഓപറേറ്റിവ് സൊസൈറ്റിയുടെ കീഴിലുള്ള സൊസൈറ്റികൾ/ബാങ്കുകൾ മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഡയറക്ടർ ബോർഡ് അംഗങ്ങളുടേയും മക്കൾക്കായ് മാനേജ്മ​െൻറ് ക്വാട്ടയിൽ നീക്കിവെച്ചിട്ടുള്ള സീറ്റിലേക്ക് എൻട്രൻസ് കമീഷണറുടെ അലോട്ട്െമൻറിലൂടെ അഡ്മിഷൻ നേടാം. അർഹരായ വിദ്യാർഥികൾ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റ് എൻട്രൻസ് കമീഷണർക്ക് സമർപ്പിച്ച ശേഷം (www.cee.kerala.gov.in ) എന്ന വെബ് സൈറ്റിലൂടെ ഒാപ്ഷൻ ഫയൽ ചെയ്യേണ്ടതാണ്. ഈ വർഷം മുതൽ റിസർവ് സീറ്റിൽ അഡ്മിഷൻ നേടുന്ന വിദ്യാർഥികൾക്ക് കേപ്പ് സ്കോളർഷിപ്പായി 15000 രൂപ നൽകും. വിവരങ്ങൾക്ക് www.cempunnapra.org , ഫോൺ: 0477 2267311, 9435 597311.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.