വിദേശ നിർമിത സിഗരറ്റുമായി യുവാവ് പിടിയിൽ

ആലപ്പുഴ: വിദേശ നിർമിത സിഗരറ്റുമായി യുവാവ് പിടിയിലായി. കാസർകോട് തെക്കിൽ വെണ്ടിച്ചൽ തയ്യിൽ വീട്ടിൽ വി.എം. അബ്ദുല്ലയാണ് (20) പിടിയിലായത്. ആലപ്പുഴ ഡിവൈ.എസ്.പി പി.വി. ബേബിയുടെ നേതൃത്വത്തിൽ ദീർഘദൂര ബസുകളിൽ നടത്തിയ പരിശോധനയിലാണ് സിഗരറ്റ് പിടികൂടിയത്. 2000 പാക്കറ്റ് സിഗരറ്റാണ് ഉണ്ടായിരുന്നത്. ഇവ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഡ്യൂട്ടി നൽകാതെ സ്വർണക്കടത്ത് ഉൾെപ്പടെയുള്ള കാര്യങ്ങൾ കണ്ടെത്താനാണ് ചൊവ്വാഴ്ച രാവിലെ ആറുമുതൽ എട്ടുവരെ നഗരത്തിൽ വാഹന പരിശോധന നടത്തിയത്. അബ്ദുല്ലയെ പിന്നീട് ‍ജാമ്യം നൽകി വിട്ടയച്ചു. പിടിച്ചെടുത്ത സിഗരറ്റുകൾ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.