മൂവാറ്റുപുഴ: നിർമല കോളജിലെ ചൊവ്വാഴ്ച ഉച്ചക്ക് 1.45ന് ഓഡിയോ വിഷ്വൽ ഹാളിൽ നടക്കും. കേണൽ ജഗജീവ് 'വ്യക്തിത്വ വികസനം ബഹുസ്വര സമൂഹത്തിൽ' എന്ന വിഷയം അവതരിപ്പിക്കും. പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. ഫോൺ: 9445866544. ആദരിച്ചു മൂവാറ്റുപുഴ: വള്ളത്തോൾ നാരായണ മേനോെൻറയും പലസ്തീൻ കവി അഹമ്മദ് ദാർവീഷിെൻറയും കവിതകളുടെ താരതമ്യ പഠനത്തിന് മദ്രാസ് യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ എഴുത്തുകാരനും സോഷ്യൽ ആക്ടിവിസ്്റ്റുമായ ഡോ. താജ് ആലുവയെ മൂവാറ്റുപുഴ വനിത ഇസ്ലാമിയ കോളജ് സ്്റ്റാഫ് യൂനിയൻ ആദരിച്ചു. അക്കാദമിക് കോഓഡിനേറ്റർ എം.എം. നാസർ മൊമെേൻറാ നൽകി. പ്രിൻസിപ്പൽ ഇ. എച്ച്. ഉമ്മർ, വി.എം. സൈനുദ്ദീൻ ഫാറൂഖി, ടി.എ. സുലൈഖ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.