മൂവാറ്റുപുഴ: കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറിയുടെ പുതിയ മന്ദിരത്തിെൻറ ഉദ്ഘാടനവും നെടുങ്കല്ലേൽ - കണിയാംകുടിയിൽ ജോർജ് സ്മാരക ഓപൺ എയർ സ്റ്റേജിെൻറ പുനരർപ്പണവും ചലച്ചിത്ര സംവിധായകൻ കെ.ജി. ജോർജും ചലച്ചിത്ര സംഗീത സംവിധായകൻ അലക്സ് പോളും ചേർന്ന് നിർവഹിച്ചു. ലൈബ്രറി പ്രസിഡൻറ് ജോസ് അഗസ്്റ്റിൻ അധ്യക്ഷത വഹിച്ചു. സ്റ്റേജ് നവീകരിച്ചു നൽകിയ ഡോ. ജേക്കബ് ജോർജിന് കെ.ജി. ജോർജ് ഉപഹാരം സമ്മാനിച്ചു. വായന മുറിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എം. ഗോപിയും ഓഫിസ് മുറിയുടെ ഉദ്ഘാടനം മുൻ എം.എൽ.എ. ജോണി നെല്ലൂരും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോളി, വാർഡ് അംഗം ഷീന സണ്ണി, കല്ലൂർക്കാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡൻറ് ജോളി ജോർജ്, ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ്, കമ്മിറ്റി അംഗം കെ.ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. 1947ൽ പ്രവർത്തനമാരംഭിച്ച കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറിക്ക് കഴിഞ്ഞ മൂന്ന് പ്രാവശ്യം സംസ്ഥാനത്തെ മികച്ച ഗ്രാമീണ ലൈബ്രറിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. 1500ഓളം അംഗങ്ങളുള്ള ലൈബ്രറിയിൽ 16000ത്തോളം പുസ്തകമുണ്ട്. സ്വന്തമായി 15 സെൻറ് സ്ഥലത്ത് മൂന്ന് നിലകളുള്ള മന്ദിരം നിർമിക്കാനാണ് ലൈബ്രറി ലക്ഷ്യമിടുന്നത്. ലൈബ്രറി സമാഹരിച്ച എട്ട് ലക്ഷവും ലൈബ്രറി കൗൺസിലിൽനിന്നും ഗ്രാൻറായി ലഭിച്ച അഞ്ച് ലക്ഷവും ഉപയോഗിച്ചാണ് ലൈബ്രറി മന്ദിരത്തിെൻറ ഒന്നാം നിലയുടെ നിർമാണം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.