പുതിയ റേഷന്‍ കാര്‍ഡ്: ആദ്യദിനത്തില്‍ 190 അപേക്ഷ

മൂവാറ്റുപുഴ: വര്‍ഷങ്ങളായി നിർത്തിെവച്ചിരുന്ന റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയതോടെ സപ്ലൈ ഓഫിസുകളിലേക്ക് ജനപ്രവാഹം. ഇന്നലെ മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫിസിലെത്തിയത് 190ഓളം അപേക്ഷകള്‍. പുതിയ റേഷന്‍ കാര്‍ഡ് എടുക്കല്‍, റേഷന്‍ കാര്‍ഡ് തെറ്റ് തിരുത്തല്‍, താലൂക്ക് മാറല്‍, അംഗങ്ങളെ കൂട്ടിച്ചേര്‍ക്കല്‍, അംഗങ്ങളെ ഒഴിവാക്കല്‍, പുതിയ കുടുംബത്തിലേക്ക് ചേര്‍ക്കല്‍ അടക്കമുള്ളവക്കാണ് അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷകരുടെ തിരക്ക് മുന്നില്‍ കണ്ട് സപ്ലൈ ഓഫിസുകളില്‍ പ്രത്യേക മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഓഫിസുകളിലെ ഫ്രണ്ട് ഓഫിസുകളില്‍ അപേക്ഷ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറാണ് സജ്ജമാക്കിയിരിക്കുന്നത്. തിരക്ക് ഒഴിവാക്കുന്നതിന് മുന്‍കൂട്ടി അറിയിപ്പ് നല്‍കി ഒരു ദിവസം ഒരു പഞ്ചായത്ത് എന്ന ക്രമത്തില്‍ അപേക്ഷ സ്വീകരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. അപേക്ഷ ഫോം സപ്ലൈ ഓഫിസില്‍നിന്നും സൗജന്യമായും സപ്ലൈകോ വകുപ്പി​െൻറ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകും. അപേക്ഷ ഫോമി​െൻറ മാതൃക പഞ്ചായത്ത്, വില്ലേജ് ഓഫിസുകളില്‍ പ്രദര്‍ശിപ്പിക്കും. കൗണ്ടറില്‍ ലഭിക്കുന്ന അപേക്ഷ പരിശോധിച്ച് ടോക്കണ്‍ നല്‍കും. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ രേഖകള്‍ പരിശോധിച്ച് കൈപ്പറ്റ് രസീത് നല്‍കും. ഓരോതരം അപേക്ഷകളും തരംതിരിച്ച് രജിസ്റ്റര്‍ചെയ്ത് സൂക്ഷിക്കുകയും അപേക്ഷക​െൻറ മൊബൈല്‍ നമ്പര്‍ ശേഖരിക്കുകയും ചെയ്യും. മൊബൈല്‍ ഫോണ്‍ വഴി മെസേജ് ലഭിക്കുമ്പോള്‍ ഉടമ ഹാജരായാല്‍ മതി. പരിശോധന സമയത്ത് അപേക്ഷകന്‍ പഴയ റേഷന്‍ കാര്‍ഡ് ഹാജരാക്കിയാല്‍ മതിയാകും. പുതിയ റേഷന്‍ കാര്‍ഡിനായി 19-പേരും താലൂക്ക് മാറ്റത്തിനായി 15-പേരും റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്തലിനായി 15-പേരും റേഷന്‍ കാര്‍ഡില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനായി 33-പേരും റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ താലൂക്ക് മാറ്റത്തിനായി 108 പേരുടെയും അപേക്ഷകളാണ് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.