മൂവാറ്റുപുഴ: നിര്‍മല ഹയര്‍ സെക്കൻഡറി സ്‌കൂളിലെ കലാസാഹിത്യവേദിയുടെ ഉദ്ഘാടനം തൊടുപുഴ ന്യൂമാന്‍ കോളജ് ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ബിജിമോള്‍ തോമസ് നിര്‍വഹിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് വടക്കേല്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പൽ ഡോ. ആൻറണി പുത്തന്‍കുളം സ്വാഗതവും സ്‌കൂള്‍ ലീഡര്‍ ഒ.എ. ശ്രീക്കുട്ടന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.