കാലടി: ശ്രീമൂലനഗരം പഞ്ചായത്തിൽ മഹാത്്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ദശവാർഷികം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് അൽഫോൻസ വർഗീസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം സിന്ധു പാറപ്പുറം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കെ.സി. മാർട്ടിൻ, മഞ്ജു നവാസ്, വർഗീസ് അരീയ്ക്കൽ എന്നിവർ പങ്കെടുത്തു. റേഷൻ വിതരണം സുഗമമാക്കണമെന്ന് കാലടി: മേഖലയിൽ റേഷൻ വിതരണം സുഗമമാക്കണമെന്ന് വിവിധ രാഷ്ട്രീയ സംഘടനകൾ ആവശ്യപ്പെട്ടു. കാലടിയിലും മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് പ്രദേശത്തെ വിവിധ റേഷൻ കടകളിലും ജൂണിലെ റേഷൻ വിതരണം തുടങ്ങിയിട്ടില്ല. ആലുവയിലെ താലൂക്ക് സപ്ലൈ ഓഫിസിൽ പരാതിപ്പെട്ടപ്പോൾ 26 ന് ശേഷമെ റേഷൻ എത്തുകയുള്ളൂ എന്ന വിവരമാണ് രാഷ്ട്രീയ സംഘടനകൾക്ക് ലഭിച്ചത്. ശനിയാഴ്ച ദിവസങ്ങളിലാണ് ഭൂരിഭാഗം ആളുകളും അരിയും മറ്റും വാങ്ങാൻ എത്തുന്നത്. ഈ ദിവസങ്ങളിൽ രാത്രി എട്ടിന് ശേഷവും റേഷൻ വാങ്ങുന്നതിന് നീണ്ട നിരയാണ്. ഒരു ഗോഡൗൺ മാത്രമാണ് താലൂക്ക് സപ്ലൈ ഓഫിസിന് കീഴിലുള്ളത്. 216 റേഷൻ കടകളിലേക്ക് ഈ ഒരു ഗോഡൗണിൽ നിന്നാണ് സാധനങ്ങൾ നൽകുന്നതെന്നാണ് താലൂക്ക് സപ്ലൈ ഓഫിസർ പറയുന്നത്. അങ്കമാലിയിലും കാലടിയിലും പുതിയ ഒരു ഗോഡൗൺ സ്ഥാപിച്ചാൽ ഈ പ്രശ്നം പരിഹരിക്കാമെന്നാണ് സംഘടന ഭാരവാഹികൾ പറയുന്നത്. റേഷൻ കടകളിൽ അരി എത്തി പത്ത് ദിവസമെങ്കിലും വിതരണം ചെയ്യുന്നതിന് സൗകര്യം ഉണ്ടാകണമെന്നും ഇത്തരം പ്രശ്നങ്ങളിൽ സർക്കാറിെൻറ ഭാഗത്തുനിന്ന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.