പുറമ്പോക്ക് ഭൂമി വിൽക്കാൻ ശ്രമം -കർഷക തൊഴിലാളി ഫെഡറേഷൻ

ആലുവ: കോടികൾ വിലമതിക്കുന്ന പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് നൽകാൻ ശ്രമം നടക്കുന്നതായി കർഷക തൊഴിലാളി ഫെഡറേഷൻ ആരോപിച്ചു. കീഴമാട് പഞ്ചായത്ത് ഏഴാം വാർഡിലെ ചാലയ്ക്കൽ പകലോമറ്റം ബസ് സ്റ്റോപ്പിനു സമീപത്തെ പുറമ്പോക്ക് ഭൂമിയാണ് സ്വകാര്യ വ്യക്തിക്ക് നൽകാൻ ശ്രമം നടക്കുന്നത്. സർേവ 237/11 ബി (32) 57 സ​െൻറ് നികത്തു പാറക്കുളവും അനുബന്ധ സ്ഥലവുമാണിതെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു - എ.ഐ.ടി.യു.സി) ആലുവ മണ്ഡലം കമ്മിറ്റി ആരോപിച്ചു. പുറമ്പോക്ക് ഭൂമിയോട് ചേർന്ന സ്വകാര്യ ക്രഷർ ഉടമയുടെ സ്ഥലത്തേക്ക് റോഡ് പുറമ്പോക്കി​െൻറ മധ്യഭാഗം നികത്താനും വൈദ്യുതി ലൈൻ വലിക്കാനും പഞ്ചായത്ത് കമ്മിറ്റി മൗനാനുവാദം നൽകിയിരിക്കുകയാണ്. പ്രതിഷേധം ഉയർന്നിട്ടും വൈദ്യുതി ലൈൻ വലിച്ചത് മാറ്റുന്നതിന്, വൈദ്യുതി ബോർഡിന് നോട്ടീസ് നൽകുകയോ മറ്റു നടപടികളോ സ്വീകരിക്കാതെ പഞ്ചായത്ത് കമ്മിറ്റി ഭൂമി കൈയേറ്റക്കാരന് വിട്ടുകൊടുക്കാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുന്നു. പുറമ്പോക്കിൽ പഞ്ചായത്ത് ഭൂമിയോട് ചേർന്ന് നടത്തിയിരുന്ന തട്ടുകട വൻ പൊലീസ് സന്നാഹത്തോടെയാണ് പൊളിച്ചു നീക്കിയത്. തട്ടുകടയിൽ അനാശാസ്യം നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പൊളിച്ചതെന്നാണ് പഞ്ചായത്ത് അധികൃതരുടെ ഭാഷ്യം. സമീപവാസികൾ നിജസ്ഥിതി അറിയാൻ വിവരാവകാശ നിയമപ്രകാരം അന്വേഷണം നടത്തി. ലഭിച്ച രേഖയിൽ പരാതി നൽകിയയാളുടെ ഒപ്പ് പോലുമില്ലെന്നാണ് കാണാൻ സാധിച്ചത്. കടകൾ പൊളിച്ച പഞ്ചായത്തി​െൻറ അധീനതയിലെ ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണം. കൂടാതെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂരഹിതർക്കും ഭവന രഹിതർക്കും വീടുകൾ നിർമിക്കാൻ നടപടി സ്വ‍ീകരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, ജില്ല കലക്ടർ എന്നിവർക്ക് പരാതി നൽകിയതായി ഫെഡറേഷൻ മണ്ഡലം പ്രസിഡൻറ് സി. പരമു, സെക്രട്ടറി അൻസാർ അമ്പാട്ട് എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.