കോഴിക്കാല്‍ കരാർ തട്ടിപ്പ്​; പ്രതിയെ കസ്​റ്റഡിയിൽ വാങ്ങും

കൂത്താട്ടുകുളം: മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയിൽനിന്ന് (എം.പി.ഐ) കോഴിക്കാല്‍ കയറ്റി അയക്കാമെന്നു പറഞ്ഞ് പണം തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യാൻ കൂത്താട്ടുകുളം പൊലീസ് കസ്റ്റഡിയിൽ വാങ്ങും. നെടുമ്പാശ്ശേരി രാജ്ഭവനിൽ രാജേഷ് നാരായണന്‍ (42) ആണ് മൂവാറ്റുപുഴ സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്നത്. എം.പി.ഐയുമായി കോഴിക്കാല്‍ വ്യാപാര കരാറില്‍ ഏർപ്പെട്ട ഡല്‍ഹി സ്വദേശിയിനിന്ന് ജനറല്‍ മാനേജര്‍ സജി ഈശോ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി ആരോപിച്ച് നല്‍കിയ പരാതിയിൽനടന്ന അന്വേഷണത്തിലാണ് രാജേഷ് പിടിയിലായത്. ഒന്നാം പ്രതിയായ സജി ഈശോ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. ഇരുവരും ചേന്ന് 23 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. വിദേശ രാജ്യങ്ങളില്‍ വ്യാപാരം നടത്തുന്ന സ്വകാര്യ കമ്പനിയുടമയാണ് മൂവാറ്റുപുഴ ഡിവൈ.എസ്.പിക്ക് പരാതി നകിയത്. രാജേഷ് നാരായണൻ നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. എം.പി.ഐ.യിലെ ഉന്നതര്‍ ഉള്‍പ്പെടെ ചില കരാര്‍ ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതായി ആരോപണമുയർന്നിട്ടുണ്ട്. ആരോപണ വിധേയനായ ജനറല്‍ മാനേജരെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. പരാതിയിൻന്മേൽ ശക്തമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും എം.പി.ഐ. ഡയറക്ടറും സി.പി.എം. കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയുമായ ഷാജു ജേക്കബ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.