മൂവാറ്റുപുഴ: മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുന്നപ്പിള്ളിയിൽ കെ.ടി. ബിനു നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജോസ് കരിമ്പന ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് കാഷ് അവാർഡും ട്രോഫിയും ജില്ല ലൈബ്രറി കൗൺസിൽ ജോയൻറ് സെക്രട്ടറി സി.കെ. ഉണ്ണി വിതരണം ചെയ്തു. ലൈബ്രറി പ്രസിഡൻറ് കെ.എൻ. രാജമോഹനൻ അധ്യക്ഷത വഹിച്ചു.വാർഡ് മെംബർ പി.എസ്. ഗോപകുമാർ ബിനു അനുസ്മരണപ്രഭാഷണം നടത്തി. സെക്രട്ടറി അനൂപ് ചൂരക്കാട്ടിൽ സ്വാഗതവും ജയശ്രീ ശ്രീധരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.