മൂവാറ്റുപുഴ: നഗരത്തിൽ പനി ഇല്ലെന്ന ചെയർപേഴ്സെൻറ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. മുനിസിപ്പൽ പേ വാർഡ് തുറന്നു കൊടുക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിനോടുള്ള മറുപടിയിലാണ് പനി ഇല്ലെന്ന് ചെയർപേഴ്സൻ മറുപടി നൽകിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ചേർന്ന മൂവാറ്റുപുഴ നഗരസഭ യോഗത്തിലാണ് സംഭവം. മൂവാറ്റുപുഴ ജനറൽ ആശുപത്രിയോടനുബന്ധിച്ച് നഗരസഭ പണിത പേ വാർഡ് എട്ടുമാസം മുമ്പാണ് പൂട്ടിയത്. ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാരൻ പേ വാർഡിൽനിന്ന് വാടകയിനത്തിൽ ലഭിച്ച ലക്ഷക്കണക്കിന് രൂപ നഗരസഭയിൽ നൽകാതെ മുങ്ങിയതോടെയായിരുന്നു നടപടി. സംഭവം വിവാദമായതോടെ നടത്തിയ അന്വേഷണത്തിൽ പേ വാർഡ് അറ്റകുറ്റപ്പണി നടത്തിയതിൽ അടക്കം ക്രമക്കേട് കണ്ടെത്തിയിരുന്നു. കൗൺസിൽ യോഗത്തിൽ പേ വാർഡ് തുറക്കാൻ നടപടി സ്വീകരിക്കണമെന്ന പ്രതിപക്ഷ അംഗങ്ങളായ കെ.എം. അബ്ദുൽ സലാമും സി.എം. ഷുക്കൂറും ആവശ്യപ്പെടുകയായിരുന്നു. ജില്ലയുടെ കിഴക്കൻമേഖലയിൽ പനി, മലമ്പനി, ചികുൻഗുനിയ, ഡെങ്കി തുടങ്ങിയവ പടരുകയാെണന്ന് അവർ ചൂണ്ടിക്കാട്ടി. ജനറൽ ആശുപത്രിയിൽ രോഗികൾ നിറഞ്ഞിരിക്കുകയാണ്. ഒരു ബെഡിൽ രണ്ടുപേരെ വീതമാണ് കിടത്തിയത്. കിടത്താൻ സൗകര്യമില്ലാതെ വന്നതോടെ തറയിലാണ് രോഗികളെ കിടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ രോഗികൾക്ക് ആശ്വാസമായി കുറഞ്ഞ െചലവിൽ ലഭിച്ച പേ വാർഡ് തുറന്നുകൊടുക്കാൻ നടപടിയുണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതോടെയാണ് നഗരത്തിൽ ആർക്കും പനിയില്ലെന്നും സർക്കാർ ആശുപത്രി മാത്രമല്ല, നിരവധി സ്വകാര്യ ആശുപത്രികളുമുെണ്ടന്ന മറുപടിയുമായി ഭരണപക്ഷം രംഗത്തുവന്നത്. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.